യെമനിലെ പ്രധാന നഗരം ഷിയ വിമതര്‍ പിടിച്ചെടുത്തു

അറബ് രാഷ്ട്രമായ യെമനിലെ വടക്കന്‍ നഗരമായ അംറ ഷിയ വിമത സംഘടന പിടിച്ചെടുത്തു. മൂന്ന് ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ് നഗരത്തിന്റെ നിയന്ത്രണം ഹുത്തി എന്നറിയപ്പെടുന്ന സംഘടന ഏറ്റെടുത്തത്. വിമതരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 60 പേര്‍ കൊല്ലപ്പെട്ടു. 180 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്.
സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് മൂന്ന് ദിവസത്തിനിടെ 10000 പേര്‍ മേഖലയില്‍ നിന്ന് പലായനം ചെയ്തു. 5000 കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. തലസ്ഥാനമായ സനയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് യെമനിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ അംറ. ഇവിടെയുള്ള പോലീസ് സ്റ്റേഷനും സൈനിക ആസ്ഥാനവും വിമതര്‍ പിടിച്ചെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close