രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്കു തകർപ്പൻ ജയം

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കു 246 റൺസിന്റെ തകർപ്പൻ ജയം. 405 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 158 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ഇന്നിങ്സിൽ മൂന്നു വിക്കറ്റുകൾ വീതം അശ്വിനും ജയന്ത് യാദവും നേടിയപ്പോൾ രണ്ടു വിക്കറ്റുകൾ വീതം ജഡേജയും ഷമിയും നേടി. സ്കോർ : ഇന്ത്യ: 455, 204. ഇംഗ്ലണ്ട് : 255, 158. രണ്ടിന്നിങ്‌സിലുമായി 62 റൺസും 4 വിക്കറ്റുമായി അരങ്ങേറ്റ മത്സരം കളിച്ച ജയന്ത് യാദവ് ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയത് പ്രത്യേകതയാണ്. ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ അർദ്ധ സെഞ്ചുറിയും നേടിയ വിരാട് കോഹ്‌ലിയാണ് മാൻ ഓഫ് ദി മാച്ച്.5  ടെസ്റ്റ് മത്സരങ്ങൾ   ഉള്ള പരമ്പരയിൽ ഇന്ത്യ 1-0 ത്തിനു മുൻപിലെത്തി .

Show More

Related Articles

Close
Close