രണ്ടു മുന്‍ മാര്‍പ്പാപ്പമാര്‍ വിശുദ്ധപദവിയിലേക്ക്

pops

ആഗോള കത്തോലിക്ക സഭക്ക് ആത്മീയ നേതൃത്വും കരുത്തും പകര്‍ന്ന് നല്‍കിയ രണ്ട് മുന്‍ മാര്‍പ്പാപ്പമാരെ ഒരുമിച്ച് നാളെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നു. 1958 ഒക്ടോബര്‍ 28 മുതല്‍ 1963 ജൂണ്‍ മൂന്നു വരെ സഭയെ നയിച്ച ജോണ്‍ 23 മന്‍ മാര്‍പ്പാപ്പയും 1978 ഒക്ടോബര്‍ 16 മുതല്‍ 2005 ഏപ്രില്‍ രണ്ടു വരെ സഭയെ നയിച്ച ജോണ്‍പോള്‍ രണ്ടാമനേയുമാണ് വിശുദ്ധ പദിവിയിലേക്ക് ഉയര്‍ത്തുന്നത്. ഫ്രാന്‍സീസ് മാര്‍പ്പാപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ചടങ്ങ്. കത്തോലിക്ക സഭയുടെ ചരിത്രത്തിലെ അവിസ്മരണീയ ദിനമായി ഈസ്റ്ററിനു ശേഷമുള്ള ഈ പുതു ഞായറാഴ്ചയെ രേഖപ്പെടുത്താന്‍ പോവുകയാണ്.

കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് രണ്ടു മാര്‍പ്പാപ്പമാരെ ഒരുമിച്ച് വിശുദ്ധരാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ നാലിനാണ് ഇരുവരേയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന രേഖകളില്‍ ഫ്രാന്‍സീസ് പാപ്പ ഒപ്പുവെച്ചത്. ഇവരുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുത പ്രവര്‍ത്തികള്‍ക്ക് സഭ അംഗീകാരം നല്‍കിയതോടെയാണിത്. കത്തോലിക്ക സഭയില്‍ വലിയ ഉണര്‍വിനും മാറ്റങ്ങള്‍ക്കും വഴിതെളിച്ച 1962 ലെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വിളിച്ചുകൂട്ടിയത് ജോണ്‍ 23 മനായിരുന്നു. സഭയുടെ ഏറ്റവും പ്രീയപ്പെട്ട പാപ്പമാരില്‍ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്.

പുതിയ നൂറ്റാണ്ടില്‍ സഭയെ മുന്നില്‍ നിന്ന് നയിച്ച മാര്‍പ്പാപ്പയായിരുന്നു ജോണ്‍പോള്‍ രണ്ടാമന്‍. ജീവിക്കുന്ന വിശുദ്ധന്‍ എന്ന് അറിയപ്പെട്ടിരുന്ന ജോണ്‍ പോള്‍ രണ്ടാമന്റെ നാമകരണ നടപടികളില്‍ ബെനഡിക്ട് പതിനാരാമന്‍ മാര്‍പ്പാപ്പ ഇളവുകള്‍ വരുത്തിയിരുന്നു. അതിനാലാണ് കാലംചെയ്ത് ഒമ്പത് വര്‍ഷം ആയപ്പോഴേക്കും അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നത്.

ഞായറാഴ്ച വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ചടങ്ങില്‍ പത്ത് ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കും. സ്ഥാനമൊഴിഞ്ഞ മാര്‍പ്പാപ്പ ബെനഡിക്ട് 16 മനും പങ്കെടുക്കും. 24 രാജ്യങ്ങളിലെ പ്രധാന മന്ത്രിമാരും ചടങ്ങിന് സാക്ഷ്യം വഹിക്കും. മലയയാളികളടക്കം നിരവധിയാളുകള്‍ വത്തിക്കാനില്‍ എത്തിക്കഴിഞ്ഞു. രാജ്യസഭ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍, കേന്ദ്ര മന്ത്രിമാരായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, കെ വി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close