രണ്ട് വാഹനാപകടത്തില്‍ നാല് മരണം

accident

രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളില്‍ സംസ്ഥാനത്തു ഇന്ന് നാലു മരണം. കിളിമാനൂരില്‍ കാര്‍ ആറ്റിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ അമ്മയും കുഞ്ഞും മരിച്ചു. കുമ്മിള്‍ സ്വദേശി ജസ്ന(23) മകന്‍ അലി(2) എന്നിവരാണു മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റുളളവര്‍ രക്ഷപെട്ടു. പുലര്‍ച്ചെ രണ്ടു മണിയോടെ ജസ്നയുടെ സഹോദരനെയും ഭാര്യയെയും വിമാനത്താവളത്തിലാക്കി മടങ്ങി വരുന്നതിനിടെ ആണ് അപകടം ഉണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം.

കോഴിക്കോട് കൊയിലാണ്ടി പാലക്കുളത്ത് ടൂറിസ്റ്റ് ബസ് ബൈക്കിലിടിച്ച് രണ്ടു പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ പാലക്കുളം സ്വദേശി ഷിജിന്‍, ഗുരുകുലം ബീച്ച് റോഡില്‍ ഇഷാന്‍ എന്നിവരാണു മരിച്ചത്. നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ ആണ് അപകടം ഉണ്ടായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close