രമ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി

kk rama and shamseerവടകര ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എ.എന്‍ . ഷംസീറിനെതിരെ കെ.കെ.രമ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി. ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജിനെ ഷംസീര്‍ ഫോണ്‍ ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഇ-മെയില്‍ വഴി അയച്ച പരാതിയില്‍ രമ ആവശ്യപ്പെട്ടത്. രമ പരാതി നല്‍കിയാല്‍ അത് ഡി.ഐ.ജി. ശങ്കര്‍ റെഡ്ഡി നേതൃത്വം നല്‍കുന്ന അന്വേഷണസംഘത്തിന് കൈമാറുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നു കാലത്ത് പറഞ്ഞിരുന്നു. ടി.പി. വധത്തിന്റെ ഗൂഢാലോചനയില്‍ ഷംസീറിന് ബന്ധമുണ്ടെന്നാണ് ഫോണ്‍വിളി സംബന്ധിച്ച് പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നതെന്ന് രമ പറഞ്ഞു. ടി.പി.യെ വധിച്ചതില്‍ ഷംസീര്‍ ഇടനിലക്കാരന്‍ മാത്രമാണെന്നും അതിന് മുകളില്‍ മറ്റു പലരുമുണ്ട്. അതുകൊണ്ട് ഷംസീറിന്റെ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് സി.പി.എം ജനങ്ങളോട് മാപ്പു പറയണം-രമ പരാതി നല്‍കിയശേഷം പറഞ്ഞു. എ.എന്‍ . ഷംസീര്‍ ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് തലേന്നും മൂന്നാഴ്ച മുമ്പും ഷംസീറും കിര്‍മാണി മനോജും തമ്മില്‍ ഫോണില്‍ സംസാരിച്ചതിന്റെ രേഖകളാണ് ആര്‍.എം.പി. പുറത്തുവിട്ടത്. കേസിലെ രണ്ടാംപ്രതിയായ കിര്‍മാണി മനോജ് കൊലയ്ക്കുമുമ്പും പിന്നീട് ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്നപ്പോഴും ഉപയോഗിച്ചിരുന്നത് 9847562679 എന്ന മൊബൈല്‍ഫോണ്‍ നമ്പറാണ്. ടി.പി. കൊല്ലപ്പെടുന്നതിന് ഒരു മാസം മുമ്പ് 2012 ഏപ്രില്‍ ഒന്‍പതിന് കാലത്ത് 9.33ന് കിര്‍മാണിയുടെ ഈ നമ്പറില്‍ നിന്ന് 9447056803 എന്ന നമ്പറിലേക്ക് വിളിച്ചതായി രേഖയുണ്ട്. ഈ നമ്പര്‍ ഷംസീറിന്റെ ഉപയോഗത്തിലുള്ളതാണെന്ന് ആര്‍ .എം.പി. നേതാക്കള്‍ പറഞ്ഞു. ഒരു മിനിറ്റും 14 സെക്കന്റും സംഭാഷണം നീണ്ടു. ഇതിന് തൊട്ടടുത്ത ദിവസമായ 10നാണ് കെ.സി. രാമചന്ദ്രന്‍ ചൊക്ലി സമീറാ ക്വാര്‍ട്ടേഴ്‌സില്‍ കിര്‍മാണിയും കൊടി സുനിയുമായി ഗൂഢാലോചന നടത്തിയത്. പിന്നീട് ഏപ്രില്‍ 20നും 24നും പാറാട്ട് കുഞ്ഞനന്തന്റെ വീട്ടില്‍ ഗൂഢാലോചന നടന്നു. 25ന് കൊലയാളി സംഘത്തിനുവേണ്ടി ഇന്നോവ കാര്‍ വാടകയ്‌ക്കെടുത്തു. കൊലപാതകത്തിന്റെ തലേദിവസം മെയ് മൂന്നിന് രാവിലെ 11.24ന് വീണ്ടും കിര്‍മാണി ഷംസീറിനെ വിളിച്ചു. ഒരു മിനിറ്റും നാലു സെക്കന്‍ഡുമായിരുന്നു സംഭാഷണം. ഗൂഢാലോചനയ്ക്കല്ലെങ്കില്‍ ഈ ഫോണ്‍വിളികള്‍ എന്തിനായിരുന്നുവെന്ന് ഷംസീര്‍ വ്യക്തമാക്കണമെന്ന് ആര്‍ .എം.പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , ആര്‍ . എം.പിക്കാര്‍ പറഞ്ഞ 9847562679 എന്ന നമ്പര്‍ കിര്‍മാണി മനോജിന്റേതല്ല, പന്തയ്ക്കല്‍ സ്വദേശിയായ അജീഷിന്റേതാണെന്നാണ് സി.പി. എമ്മിന്റെ വിശദീകരണം. കെ കെ രമയ്‌ക്കെതിരെ ഷംസീര്‍ പരാതി നല്‍കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. രമയ്ക്കും മുല്ലപ്പള്ളി രാമചന്ദ്രനുമെതിരെ കോടതിയെ സമീപിക്കുമെന്ന് സി പി എമ്മും അറിയിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close