രവിശാസ്ത്രി ഏകദിന ടീമിന്റെ ഡയറക്ടര്‍

ദേശീയ ടീമിന്റെ മുന്‍ ക്യാപ്റ്റനും ടെലിവിഷന്‍ കമന്റേറ്ററുമായ രവി ശാസ്ത്രിയെ ഇന്ത്യന്‍ ഏകദിന ടീമിന്റെ ഡയറക്ടറായി നിയമിച്ചു. ടീമിന്റെ പ്രകടനത്തിന് മേല്‍നോട്ടം വഹിക്കുകയും ടീമിന് മാര്‍ഗനിര്‍ദേശം നല്‍കുകയുമാണ് ഡയറക്ടറുടെ ചുമതല.

അതേസമയം ഡെങ്കന്‍ ഫ്ലെച്ചറെ ടീമിന്റെ പരിശീലകനായി നിലനിര്‍ത്തി. എന്നാല്‍, ഫീല്‍ഡിങ് കോച്ച് ട്രെവര്‍ പേന്നെയ്ക്കും ബൗളിങ് കോച്ച് ജോ ഡോസിനും വിശ്രമം അനുവദിക്കാനും ബി.സി.സി.സി.ഐ. തീരുമാനിച്ചു. ഇവര്‍ക്ക് പകരം മുന്‍ ഇന്ത്യ ഓള്‍റൗണ്ടര്‍ സഞ്ജയ് ബംഗാറിനെയും മുന്‍ ഫാസ്റ്റ് ബൗളര്‍ ഭരത് അരുണിനെയും സഹപരിശീലകരാക്കി. ആര്‍. ശ്രീധറാണ് ഫീല്‍ഡിങ് കോച്ച്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ സിംബാബ്വെക്കാരനായ ഫ്ലെച്ചറെ പരിശീലകസ്ഥാനത്തുനിന്ന് നീക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

52-കാരനായ ശാസ്ത്രി ഇന്ത്യക്കുവേണ്ടി 80 ടെസ്റ്റും 150 ഏകദിനങ്ങളും കളിച്ചിരുന്നു. ഇന്ത്യക്കുവേണ്ടി 12 ടെസ്റ്റും 15 ഏകദിനങ്ങളും കളിച്ച ബംഗാര്‍ ഇപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനാണ്. ബംഗാറിന്റെ ശിക്ഷണത്തിലാണ് പഞ്ചാബ് ഇത്തവണ ആദ്യമായി ഐ.പി.എല്ലില്‍ റണ്ണറപ്പായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close