രാജസ്ഥാന്റെ പ്ലേഓഫ് സ്വപ്നങ്ങള്‍ മങ്ങി

ipl23-05

രാജസ്ഥാന്‍റെ ഐപിഎല്‍ പ്ലേഓഫ് സ്വപ്നങ്ങള്‍ ദുഷ്കരമാക്കി പഞ്ചാബ് രാജക്കന്മാര്‍ക്ക് 16 റണ്‍സ് വിജയം. പഞ്ചാബ് ഉയര്‍ത്തിയ 179 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന് 8 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് മാത്രമേ നേടുവാന്‍ സാധിച്ചുള്ളു.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ട രാജസ്ഥാനായി വലിയ കൂട്ട്കെട്ടുകള്‍ ഉയര്‍ത്തുവാന്‍ ബാറ്റ്സ്മാന്മാര്‍ക്ക് സാധിക്കാന്‍ കഴിയാത്തത് അവരെ പരാജയത്തിലേക്ക് നയിച്ചത്. അവസാന ഓവറുകളില്‍ ഫുള്‍ക്നര്‍ നടത്തിയ രക്ഷപ്രവര്‍ത്തനം ഏറെ വൈകിയിരുന്നു (13 പന്തില്‍ 35) . സഞ്ജു സാംസണ്‍ 30 റണ്‍സ് നേടി പഞ്ചാബിനായി ആകാശ് പട്ടേല്‍ 3 വിക്കറ്റ് നേടി.

നേരത്തെ ഷോണ്‍മാര്‍ഷ്, ബെയ്ലി, മില്ലര്‍ എന്നിവരുടെ ബാറ്റിങ്ങാണ് പഞ്ചാബിനെ മികച്ച സ്കോറില്‍ എത്തിച്ചത്. അവസാന ഓവറുകളില്‍ കൂറ്റന്‍ അടികളാണ് ബെയ്ലിയും മില്ലറും കാഴ്ചവച്ചത്. മാര്‍ഷ് 35 പന്തില്‍ 40 റണ്‍സ് നേടി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close