രാജിവച്ചതിനു മാപ്പ്: കെജ്രിവാള്‍

aravind kejrival

ദില്ലിയില്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാണെന്ന് ആം ആദ്മി പാര്‍ട്ടി. ഇക്കാര്യത്തില്‍ ജനാഭിപ്രായം തേടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

ദില്ലി സര്‍ക്കാര്‍ രാജിവച്ച തീരുമാനം തെറ്റായിപ്പോയെന്നു കെജ്രിവാള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ജനങ്ങളോടു മാപ്പ് ചോദിക്കുന്നു. തങ്ങള്‍ക്ക് ഒരു അവസരം കൂടി തരണം. ജനങ്ങള്‍ക്കു ഞങ്ങളോടു ദേഷ്യമുണ്ട്. താന്‍ തെറ്റു ചെയ്തതായി ജനങ്ങള്‍ പറഞ്ഞു. ഈ തെറ്റ് ഇനിയുണ്ടാവില്ല – കെജ്രിവാള്‍ പറഞ്ഞു.

ലോക്പാല്‍ ബില്ലിന്റെ പേരിലാണു ദില്ലി സര്‍ക്കാര്‍ രാജിവച്ചത്. ഇതിനു ശേഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കു കാര്യമായ നേട്ടമുണ്ടാക്കാനായില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close