രാജിസന്നദ്ധത അറിയിച്ച് അബ്ദുള്ളക്കുട്ടി, വേണ്ടെന്ന് മുഖ്യമന്ത്രി

abdullakutty

സരിത എസ് നായര്‍ തനിക്കെതിരെ മൊഴി കൊടുത്ത സാഹചര്യത്തില്‍ രാജിസന്നദ്ധത അറിയിച്ച് എ.പി.അബ്ദുള്ളക്കുട്ടി എംഎല്‍എ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു. രാവിലെ കണ്ണൂര്‍ ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്.

കണ്ണൂര്‍ ഡി.സി.സി തന്നെ ഒറ്റപ്പെടുത്തെന്നും അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രിയെ അറിയിച്ചു. ഇത് വളരെ അപമാനകരമാണ്. പൊതുപരിപാടികളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ഡിസിസി ആവശ്യപ്പെട്ടിട്ടാണ് അങ്ങനെ ചെയ്തത്. എന്നാല്‍ പിന്നീട് പൊതുപരാപാടികളില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് അവര്‍തന്നെ പരാതിപ്പെട്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കൂടിക്കാഴ്ചയ്ക്ക് ശേഷം ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരെ കണ്ടു. അബ്ദുള്ളക്കുട്ടി രാജിവെയ്‌ക്കേണ്ടതില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണവിധേയരായ എല്ലാവരും കുറ്റക്കാരാണെന്ന് തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close