രാജീവ് ഘാതകര്‍ക്ക് തൂക്കുകയറില്ല: സര്‍ക്കാറിന്റെ റിവ്യൂ ഹര്‍ജി തള്ളി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിലെ പ്രതികളായ മൂന്നുപേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച നടപടി പുനഃപരിശോധിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. പേരറിവാളന്‍, ശാന്തന്‍, മുരുകന്‍ എന്നിവരുടെ വധശിക്ഷ ഫിബ്രവരിയിലാണ് സുപ്രീംകോടതി ജീവപര്യന്തമാക്കിയത്.

മൂന്നുപേരും സമര്‍പ്പിച്ച ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ 11 കൊല്ലത്തെ കാലതാമസമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷയില്‍ ഇളവുനല്‍കിയത്. 1998-ലാണ് മൂന്നുപേരെയും തൂക്കിക്കൊല്ലാന്‍ വിചാരണക്കോടതി ശിക്ഷിച്ചത്. ഇവരോടൊപ്പം വധശിക്ഷ ലഭിച്ച മറ്റൊരു പ്രതിയായ നളിനിക്ക് പിന്നീട് ഇളവുനല്‍കിയിരുന്നു.

ഫിബ്രവരിയില്‍ സുപ്രീംകോടതി വിധിവന്നതിന്റെ പിറ്റേന്ന് ഈ മൂന്നുപേരടക്കം രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ഏഴുപേരെ തടവില്‍നിന്ന് മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനെ ചോദ്യംചെയ്ത് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഏഴുപേരുടെയും മോചനം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സ്റ്റേചെയ്തിരിക്കുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close