രാഷ്ട്ര പുനര്‍നിര്‍മാണം ലക്ഷ്യം: നരേന്ദ്രമോദി

indipendance day2
ന്യൂഡല്‍ഹി: രാഷ്ട്ര പുനര്‍നിര്‍മാണമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദാരിദ്രനിര്‍മാര്‍ജനത്തിനൊപ്പം രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കാനാണ് ശ്രമം. അതിനായി ഇടുങ്ങിയ ചിന്താഗതിയും വര്‍ഗീയതയും വെടിഞ്ഞ് എല്ലാ ഭാരതീയരും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

തമ്മില്‍ത്തല്ലിയും കൊന്നും നിങ്ങളെന്ത് നേടി? ഭാരതമാതായ്ക്ക് ആഴത്തിലുള്ള മുറിവ് മാത്രമേ അതിലൂടെ നല്‍കിയുള്ളൂ. അത് നിര്‍ത്തണം. വികസനത്തിനായി ഒരുമിക്കണം.

ഇന്ത്യയിലെ മാനവവിഭവശേഷിയെ നമ്മള്‍ ഫലപ്രദമായി ഉപയോഗിക്കണം. അതിലൂടെ ലോകരാഷ്ട്രങ്ങളുടെ നെറുകയിലെത്തണം. ദരിദ്രനായി ജനിച്ച് തനിക്ക് പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞെങ്കില്‍ പത്തുവര്‍ഷം കൊണ്ട് ഇന്ത്യയെ ലോകശക്തികളില്‍ ഒന്നാമതെത്തിക്കാന്‍ സാധിക്കും.

അതിനായി ആദ്യം ചെയ്യേണ്ടത് ദരിദ്രരുടെ പുരോഗതി ലക്ഷ്യംവെച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്. അവരുടെ ജീവിത നിലവാരം ഉയര്‍ത്തണം. അതിലൂടെ മാത്രമേ ഇന്ത്യയുടെ സമഗ്രവികസനം സാധ്യമാകുകയുള്ളൂ. രാജാവല്ല മറിച്ച് രാജ്യസേവകനാണ് താനെന്നും അദ്ദേഹം പറഞ്ഞു.

ദരിദ്രര്‍ക്ക് ഒരുലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതി, രണ്ടുവര്‍ഷത്തിനകം രാജ്യത്തെ എല്ലാ സ്‌കൂളുകളിലും പെണ്‍കൂട്ടികള്‍ക്കായി പ്രത്യേക ടോയ്‌ലറ്റുകള്‍, ദരിദ്രര്‍ക്ക് ബാങ്ക് ആക്കൗണ്ട്, ടൂറിസം വികസനം, ശുചിത്വപദ്ധതികള്‍, പരിസ്ഥിതിസംരക്ഷണത്തിനുള്ള ബോധവല്‍ക്കരണം തുടങ്ങി നിരവധി ലക്ഷ്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ലോകവിപണിയില്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ബ്രാന്‍ഡ് സ്ഥാപിക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close