റിസര്‍വ് ബാങ്കിന്റെ വായ്പാനയം ഇന്ന്

rbi

റിസര്‍വ് ബാങ്കിന്റെ വായ്പാനയം ഇന്ന്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ വായ്പനയമായതിനാല്‍വലിയ പ്രാധാന്യമാണ് വാണിജ്യലോകം ഇതിനു നല്‍കുന്നത്. ബാങ്ക് നിരക്കുകള്‍ കൂട്ടാനോ കുറയ്ക്കാനോ ഉള്ള സാഹചര്യം നിലവിലില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. പക്ഷേ, നരേന്ദ്ര മോഡി സര്‍ക്കാരിന്റെ അതിവേഗതയിലുള്ള നീക്കങ്ങള്‍ പൊതുവെ വാണിജ്യലോകത്തിന്റെ മതിപ്പ് പിടിച്ചുപ്പറ്റിയിട്ടുള്ളതിനാല്‍ വായ്പനയത്തിലും അതിനനുസരിച്ചുള്ള നീക്കമുണ്ടാവണ്ടേ എന്നാണ് വ്യവസായമേഖല ചോദിക്കുന്നത്.

ഇത് പരിഗണിക്കുകയാണെങ്കില്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കായ റീപ്പോ എട്ടില്‍ നിന്ന് കുറയും. അങ്ങനെ വന്നാല്‍ വായ്പപ്പലിശ നിരക്കുകളും കുറയും. വളര്‍ച്ച അഞ്ചു ശതമാനത്തില്‍ താഴെ നില്‍ക്കുന്നതും ഉപഭോക്തൃസൂചികയനുസരിച്ചുള്ള നാണ്യപെരുപ്പം പത്തു ശതമാനമായി ഉയര്‍ന്നു നില്‍ക്കുന്നതുമാണ് ഇപ്പോള്‍ സമ്പദ്ഘടന നേരിടുന്ന വെല്ലുവിളി. രൂപ കരുത്താര്‍ജിച്ചു നില്‍ക്കുന്നതിനാല്‍ ഇന്ധനങ്ങളുടേതടക്കമുള്ള വിലയില്‍ വര്‍ധന ഉണ്ടാവില്ലെന്നതിനാല്‍ ബാങ്ക് നിരക്കുകള്‍ കുറയ്ക്കാനാവുമെന്നും ഒരു വിഭാഗം സാമ്പത്തികവിദഗ്ധര്‍ കരുതുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close