റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളില്‍ മാറ്റമില്ല

rbi

റിസര്‍വ് ബാങ്കിന്റെ വായ്പാനയം പ്രഖ്യാപിച്ചു. നിലവിലുള്ള ബാങ്ക് നിരക്കുകളില്‍ കാര്യമായ മാറ്റം വരുത്താതെയാണ് പുതിയ വായ്പാനയം പ്രഖ്യാപിച്ചത്. നാണ്യപ്പെരുപ്പം കുറഞ്ഞതും രൂപയുടെ മൂല്യം ഉയര്‍ന്നതുമാണ് നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കാന്‍ കാരണം. ഇതോടെ റിപ്പോ നിരക്ക് എട്ടു ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് ഏഴ് ശതമാനമായും കരുതല്‍ ധനാനുപാതം നാല് ശതമാനമായും തുടരും.

ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍നിന്നെടുത്തിട്ടുള്ള ഹൃസ്വകാല വായ്പയുടെ പലിശനിരക്കായ റീപ്പോ കഴിഞ്ഞ ജനുവരിയില്‍ കാല്‍ ശതമാനം ഉയര്‍ത്തി എട്ട് ശതമാനം ആക്കിയിരുന്നു. പിന്നീട് നാണ്യപ്പെരുപ്പ നിരക്ക് ഗണ്യമായി കുറയുകയും രൂപ വലിയ തോതില്‍ കരുത്താര്‍ജിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നത്. മാറ്റം വരാത്ത സാഹചര്യത്തില്‍ ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close