റെയില്‍വേ ബജറ്റ് ഇന്ന്‌

railway station varkala

നരേന്ദ്രമോദി സര്‍ക്കാറിന്റെ പ്രഥമറെയില്‍വേ ബജറ്റ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് മന്ത്രി സദാനന്ദഗൗഡ ലോക്‌സഭയില്‍ അവതരിപ്പിക്കും.

അടിസ്ഥാനസൗകര്യ വികസനം, ആധുനികീകരണം, യാത്രാസുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നതാവും ബജറ്റ്. യാത്ര ചരക്കുകൂലിയില്‍ ഈയിടെ വന്‍വര്‍ധന വരുത്തിയത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതിനാല്‍ നേരിയ ചില ഇളവുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.

പൊതുസ്വകാര്യമേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും കൂടുതല്‍ വിദേശനിക്ഷേപം കൊണ്ടുവരുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാവും. പുതിയ പാതകളും വണ്ടികളും അധികമൊന്നും പ്രഖ്യാപിക്കാനിടയില്ല. നിലവിലുള്ള പദ്ധതികളില്‍ ഒഴിച്ചുകൂടാനാവാത്തവ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായിരിക്കും ഊന്നല്‍ നല്‍കുക.

കേരളത്തെ സംബന്ധിച്ചേടത്തോളം പറയത്തക്ക നേട്ടം ബജറ്റില്‍ ഉണ്ടാകുമെന്ന് പൊതുവെ പ്രതീക്ഷയില്ല. മംഗലാപുരത്ത് പുതിയ റെയില്‍വേ ഡിവിഷന്‍ വരികയാണെങ്കില്‍ അത് പാലക്കാട് ഡിവിഷന് ക്ഷീണമാകാനാണ് സാധ്യത.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close