റെയില്‍വേ മന്ത്രിയുമായി എംപിമാരുടെ കൂടിക്കാഴ്ച ഇന്ന്

കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തു നിന്നുള്ള പാര്‍ലമെന്റ് അംഗങ്ങള്‍ റെയില്‍ മന്ത്രി സദാനന്ദഗൗഡയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്റെ ചേമ്പറില്‍ വൈകീട്ട് നാല് മണിക്കാണ് ചര്‍ച്ച. നയപരമായ തീരുമാനം വേണ്ട പദ്ധതികളേക്കാള്‍ പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, ഗേജ് മാറ്റം, കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉള്‍പ്പടെ പ്രഖ്യാപിച്ച പദ്ധതികള്‍ക്കായിരിക്കും ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കുക. റെയില്‍ ബജറ്റില്‍ കേരളത്തെ അവഗണിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക യോഗം മന്ത്രി വിളിച്ചിരിക്കുന്നത്. ശബരിമലയേയും ഗുരുവായൂരിനേയും തീര്‍ത്ഥാടക സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തുമെന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close