റോണോ കളിയ്ക്കും

ronaldo

ആശങ്കയുടെ മുള്‍മുനയിലായിരുന്ന പോര്‍ച്ചുഗല്‍ ടീം ആശ്വാസത്തിലാണ്. സ്റ്റാര്‍ സ്ട്രൈക്കറും ടീം ക്യാപ്റ്റനും ലോകഫുട്ബോളറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ മത്സരം മുതല്‍ കളിക്കളത്തിലുണ്ടാകും. റൊണാള്‍ഡോ നല്ലരീതിയില്‍ പരിശീലനം നടത്തുന്നുവെന്നും ഇപ്പോഴദ്ദേഹത്തിന്റെ പരുക്കില്‍ വലിയ ഭേദമുണ്ടെന്നും ടീം അറിയിച്ചു. മരണഗ്രൂപ്പെന്നു തന്നെ വിളിക്കാവുന്ന ഗ്രൂപ്പ് ജിയില്‍ കരുത്തരായ ജര്‍മനിക്കെതിരെ തിങ്കളാഴ്ചയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. മത്സരത്തിനായി കഠിനതയ്യാറെടുപ്പിലാണ് റൊണാള്‍ഡോയെന്നും അപ്പോഴേക്കും റൊണാള്‍ഡോ നൂറ് ശതമാനവും ഫിറ്റാകുമെന്നും ഗോള്‍കീപ്പര്‍ എഡ്വാര്‍ഡോ പറഞ്ഞു. ഇടതുകണങ്കാലിലെ പേശിക്കേറ്റ പരുക്കാണ് റോണോയ്ക്ക് വെല്ലുവിളിയായത്. എന്നാല്‍ ടീമിനൊപ്പം ഇന്നലെ മുഴുവന്‍ പരിശീലനത്തിലും റോണോ പങ്കെടുത്തു. പ്രത്യേക റണ്ണിംഗ് പ്രാക്ടീസും നടത്തി. ഇരുപത്തിരണ്ടാം തീയതി അമേരിക്കയുമായും ഇരുപത്തിയാറിന് ഘാനക്കെതിരെയുമാണ് പോര്‍ച്ചുഗലിന്റെ മറ്റ് ഗ്രൂപ്പ് മത്സരങ്ങള്‍

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close