റോയല്‍സിന് 62 റണ്‍സിന്റെ ഉജ്ജ്വല വിജയം

ipl15-05

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 62 റണ്‍സിന്റെ ഉജ്ജ്വല വിജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 201 റണ്‍സ് എന്ന വിജയലക്ഷ്യം മറികടക്കാന്‍ ഡല്‍ഹിക്ക് കഴിഞ്ഞില്ല.

ടോസ് നേടിയെങ്കിലും ഡല്‍ഹി ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ 201 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 139 റണ്‍സെടുത്തപ്പോഴേക്കും 9 വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു.

രാജസ്ഥാന്‍ നിരയില്‍ ഒരു സിക്സും 8 ബൌണ്ടറികളുമായി
അജിങ്ക്യ രഹാനെ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. രഹാനെയാണ് മാന്‍ ഓഫ് ദി മാച്ച്. കീവോണ്‍ കൂപ്പര്‍(32), ജെയിംസ് ഫോക്ക്‌നര്‍(23) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.

ഡല്‍ഹി നിരയില്‍ മനോജ് തിവാരി(61) മാത്രമാണ് പുറത്താവാതെ അര്‍ദ്ധ ശതകം നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

സ്കോര്‍: ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 20 ഓവറില്‍ 139/9, രാജസ്ഥാന്‍ 20 ഓവറില്‍ 201/6.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close