റോയല്‍ രാജസ്ഥാന്‍

ipl03-05

മലയാളികളായ കരുണ്‍ നായരും സഞ്ജു സാംസണും മിന്നിത്തിളങ്ങിയ മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴു വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ഡല്‍ഹി ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഒമ്പത് പന്തുകള്‍ ബാക്കി നിര്‍ത്തി രാജസ്ഥാന്‍ മറികടന്നു. 73 റണ്‍സെടുത്തു കരുണ്‍ നായരും 34 റണ്‍സെടുത്ത സഞ്ജു സാംസണുമാണ് രാജസ്ഥാന്റെ വിജയശില്‍പികള്‍. സ്കോര്‍: ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് 20 ഓവറില്‍ 152/5, രാജസ്ഥാന്‍ 18.3 ഓവറില്‍ 156/3.

ഡല്‍ഹി ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് തുടക്കത്തിലെ അജിങ്ക്യാ ഹരാനെയെ(12) നഷ്ടമായി. തുടര്‍ന്നായിരുന്നു രാജസ്ഥാന്റെ വിജയത്തിന് അടിത്തറയൊരുക്കിയ സഞ്ജു-കരുണ്‍ നായര്‍ കൂട്ടുകെട്ട്. തുടക്കത്തില്‍ സഞ്ജു തന്നെയായിരുന്നു കൂടുതല്‍ അക്രമണോത്സുകന്‍. 28 പന്തില്‍ രണ്ടു സിക്സറുകളുടെയും രണ്ടു ബൗണ്ടറികളുടെയും സഹായത്തോടെ 34 റണ്‍സെടുത്ത സഞ്ജു പുറത്തായശേഷമായിരുന്നു കരുണ്‍ നായര്‍ കളിയുടെ കടിഞ്ഞാണേറ്റെടുത്തത്. 50 പന്തില്‍ എട്ടു ബൗണ്ടറികളുടെയും രണ്ടു സിക്സറുകളുടെയും അകടമ്പടിയോടെയാണ് 73 റണ്‍സെടുത്ത കരുണ്‍ നായരാണ് ബൗണ്ടറിയിലൂടെ രാജസ്ഥാന്റെ വിജയറണ്‍ കുറിച്ചത്. 17 റണ്‍സുമായി ക്യാപ്റ്റന്‍ ഷെയിന്‍ വാട്സണ്‍ കരുണിന് വിജയത്തില്‍ കൂട്ടായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റും ചെയ്ത ഡല്‍ഹി ക്വിന്റണ്‍ ഡീകോക്ക്(33 പന്തില്‍ 42), ജെ പി ഡൂമിനി(31 പന്തില്‍ 39) കേദാര്‍ ജാദവ്(14 പന്തില്‍ 28 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 152 റണ്‍സ് കുറിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close