ലഡാക്കില്‍ ചൈന പട്ടാളത്തിന്റെ കടന്നുകയറ്റം

pangong lake

ലഡാക്കില്‍ വീണ്ടും ചൈന പട്ടാളം അതിക്രമിച്ചു കയറി കഴിഞ്ഞ ജൂണ്‍ 24നാണ് ചൈനയുടെ ഈ കടന്നുകയറ്റം ഇന്ത്യയുടെ ശ്രദ്ധയില്‍പെട്ടത്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശിനെയും കാശ്മീരിന്റെ ചില ഭാഗങ്ങളും ഉള്‍പ്പെടുത്തി ചൈന ഭൂപടം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. കിഴക്കന്‍ ലടാക്കിലെ പാങ്ങോങ് തടാകത്തിന്റെ ഏതാണ്ട് ആര് കിലോമീറ്റര്‍ ഉള്ളില്‍ വരെ ആണ് ചൈനീസ് പട്ടാളമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ അംഗങ്ങള്‍ കയറിയത്. ഈ തടാകത്തിലൂടെ 5 അതിവേഗ ബോട്ടുകളിലായിട്ടാണ് സൈനികര്‍ വന്നത്. ഏതാണ്ട് രണ്ടു മണിക്കൂറോളം ഇവര്‍ ഇന്ത്യന്‍ മേഖലയില്‍ ചിലവഴിക്കുകയും ചെയ്തു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ചൈന സന്ദര്‍ശിക്കുന്നതിന് തൊട്ടു മുന്‍പായിരുന്നു ഇത്. ഈ ഉപ്പുവെള്ളതടാകത്തിന്റെ ഏറിയ പങ്കും ടിബറ്റന്‍ മേഖലയാണ്. മുന്‍പും പാങ്ങോങ് തടാകത്തിന്മേല്‍ ചൈന അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

യു.എസ് ദിനപ്പത്രമായ വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ ആണ് ഇന്ത്യന്‍ മേഖല ചൈനയുടെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഭൂപടങ്ങള്‍ മാറ്റിവരച്ചതുകൊണ്ട് മാത്രം ഇന്ത്യയുടെ ഒരു ഭാഗവും ചെയനയുടെതാകില്ലെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close