ലഹരിക്കെതിരെ 1.25 ലക്ഷം ലൈക്കുകള്‍

ലഹരിക്കെതിരെ 1.25 ലക്ഷം ലൈക്കുകളും 1.75 കോടി റീച്ചുമായി ‘അഡിക്ടഡ് ടു ലൈഫ്’ ഫെയ്‌സ്ബുക്ക് പേജ് വൈറലാകുന്നു. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന ലഹരിവിരുദ്ധ സോഷ്യല്‍മീഡിയ പ്രചാരണത്തിന്റെ ഭാഗമാണ് ഫെയ്‌സ്ബുക്ക് പേജ് (www.facebook.com/getaddictedtolife).

ഫെയ്‌സ് ബുക്കിന്റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 85 ലക്ഷം പേരിലേക്ക് അഡിക്ടഡ് ടു ലൈഫ് ഫെയ്‌സ് ബുക്ക് പേജ് എത്തി. മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളിലും വിദേശ മലയാളികളുടെ ഇടയിലുമായി ഇതുവരെ 1.75 കോടിയാളുകളാണ് ഈ ഫെയ്‌സ്ബുക്ക് പേജ് സന്ദര്‍ശിച്ചത്.

അഡിക്ടഡ് ടു ലൈഫ് ബുക്ക് പേജിന്റെ കവറും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കവര്‍ പുറത്തിറക്കിയ ഉടന്‍ പതിനായിരത്തോളം പേരാണ് പ്രതികരിച്ചത്. അറുപതിനായിരത്തോളം പേരാണ് ഇതുവരെ ഈ കവര്‍ ഉപയോഗിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ 70 ശതമാനം സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും 13നും 34നും ഇടയില്‍ പ്രായമുള്ളവരാണെന്നും അവരുടെ മനസ്സിലേക്കിറങ്ങുവാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും മന്ത്രി കെ. ബാബു അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close