ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടന്നു

mannar2

ചെങ്ങന്നൂര്‍: മാന്നാര്‍ യു.ഐ.റ്റിയില്‍ ശ്രീ സത്യസായി പ്രശാന്തി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസ് പി.സി വിഷ്ണുനാഥ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മാന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വത്സലാ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഐ.റ്റി പ്രിന്‍സിപ്പല്‍ ഡോ.പി രാജേന്ദ്രന്‍ നായര്‍ സ്വാഗതം പറയുകയും തോമസ്‌ ചാക്കോ, അജിത്‌ പഴവൂര്‍, ശുഭ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു.

മാവേലിക്കര എക്സൈസ് സിവില്‍ ഓഫീസര്‍ ശ്രീ.എം കെ ശ്രീകുമാര്‍ ബോധവത്ക്കരണ ക്ലാസ് നടത്തി. എം ഡി സന്തോഷ്‌ കുമാര്‍ കൃതജ്ഞത അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close