ലാന്‍റിങ്ങിനിടയില്‍ മുന്‍ചക്രം നിവര്‍ന്നില്ല; 51 പേര്‍ കയറിയ വിമാനം ദുരന്തത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

flyte

ബ്രസീലില്‍ ഒരു വിമാനം ദുരന്തം അത്ഭുതകരമായി ഒഴിവായി. വെള്ളിയാഴ്ചയാണ് മുന്നിലെ ലാന്‍റിങ്ങ് ചക്രം കേടായ 49 യാത്രക്കാരും, 5 ജീവനക്കാരും ഉള്‍കൊള്ളുന്ന ജെറ്റ് വിമാനം സുരക്ഷിതമായി എമര്‍ജന്‍സി ലാന്‍റിങ്ങ് ചെയ്തത്. എന്നാല്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്ക് പറ്റിയിട്ടുണ്ട്.

ബ്രസീലിയന്‍ തലസ്ഥാനമായ ബ്രസീലിയയിലാണ് സംഭവം നടന്നത്.ഫോക്കര്‍ 100 ജെറ്റ് വിമാനമായിരുന്നു ഇത്. എവിയന്‍സ് എയര്‍ലൈന്‍സ് എന്ന കമ്പനിയുടെതാണ് വിമാനം. അതേ സമയം ഗ്ലോബോ ന്യൂസ് എന്ന ചാനല്‍ എമര്‍ജന്‍സി ലാന്‍റിങ്ങ് നടത്തുകയാണ് എന്ന് അറിയിച്ചുള്ള പൈലറ്റിന്‍റെ സംഭാഷണം പ്രക്ഷേപണം ചെയ്തു.

ഹൈട്രോളിക്ക് പ്രശ്നം ഉള്ളതിനാല്‍ വിമാനത്തിന്‍റെ മുന്‍ചക്രം നിവരുന്നില്ലെന്നും അതിനാല്‍ ബെല്ലി ലാന്‍റിങ്ങ് ആവശ്യമാണെന്നുമാണ് സംഭാഷണത്തില്‍ പറയുന്നത്. ബ്രസീലിയന്‍ അഭ്യന്തര റൂട്ടുകളില്‍ വിജയകരമായി സര്‍വ്വീസ് നടത്തുന്ന ഏയര്‍ലൈന്‍ കമ്പനിയാണ് എവിയന്‍സ് എയര്‍ലൈന്‍സ്.

ഈ എമര്‍ജന്‍സി ലാന്‍റിങ്ങിലൂടെ ബ്രസീലിയ ഇന്‍റര്‍നാഷണല്‍ ഏയര്‍പോര്‍ട്ടിന്‍റെ രണ്ട് റണ്‍വേകള്‍ മണിക്കൂറുകളോളം അടച്ചിട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close