ലാന്‍സ് ആംസ്ട്രോങ്- ഒരു ഇതിഹാസമോ അതോ ?

amstrongലാന്‍സ് എഡ്വേര്‍ഡ്  ആംസ്ട്രോങ് എന്ന മനുഷ്യന്‍ ജനങ്ങളുടെ ഉള്ളില്‍ സ്ഥാനം പിടിക്കുന്നത്‌ ഒരിക്കല്‍ ബി ബി സി വിശേഷിപിച്ച  പോലെ “മരണത്തില്‍ നിന്ന് ഈഫല്‍ ഗോപുരത്തിലേക്ക് വന്നവന്‍ ” എന്നതു കൊണ്ടോ  ,അല്ലെങ്കില്‍   സ്വയം അമ്സ്ട്രോങ്ങ്ഗ്  വിശേഷിപ്പിച്ച പോലെ “കാന്സിരിനു മുമ്പു ഞാന്‍ ജീവിക്കുകയായിരുന്നു .ഇപ്പോള്‍ കൂടുതല്‍ നന്നായി ജീവിക്കുന്നു ” എന്നതുകൊണ്ടോ ആവണമെന്നില്ല .കാരണം ഒരുപാടു ഉയര്‍ച്ചയും താഴ്ചയും ഇഴചേര്‍ന്ന ഒരു കൊടുമുടി ആണ് ലാന്‍സ് അമ്സ്ട്രോന്ഗ്  എന്ന മനുഷ്യന്‍.

ഒരു കാലത്ത് ലോകത്തിന്റെ മുഴുവന്‍ ആരാധനയും ഏറ്റുവാങ്ങിയ അമേരിക്കക്കാരനായ സൈക്ലിംഗ് ഇതിഹാസം. അടങ്ങാത്ത വിജയത്ര്ഷ്ണയുടെ പ്രതീകം .തുടര്‍ച്ചയായി ഏഴു ടൂര്‍ ദെ ഫ്രാന്‍സ് കിരീടം സ്വന്തമാക്കിയ വീരന്‍.1971 സെപ്റ്റംബര്‍ 18 നു ടെക്സാസിലെ പ്ലനോയില്‍ ജനിച്ച അമ്സ്ട്രോങ്ങിനെ  വിജയത്തിലേക്കുള്ള വഴി കാണിച്ചുകൊടുത്തത് അമ്മയായ ലിന്‍ഡാ ആണ് .

അയേണ്‍ കിഡ്സ്‌ ട്രയാലന്‍ വിജയിച്ചു വരവറിയിച്ചപ്പോള്‍ പ്രായം വെറും 13.   അമേരിക്കയുടെ ദേശീയ ചാമ്പ്യന്‍ ആകുമ്പോള്‍ പ്രായം     16 .   തുടര്‍ന്നുള്ള ഒട്ടേറെ കിരീട വിജയങ്ങളെ തുടര്‍ന്ന് ലോക ഒന്നാം നമ്പര്‍ പദവി .തുടര്‍ന്ന്    1991  ല്‍  അമേരിക്കയുടെ അറ്റ്‌ലാന്‍ഡാ ഒളിമ്പിക്സ് ടീമില്‍ അംഗം . 1993  ല്‍   ലോക ചാമ്പ്യന്‍ പട്ടം ഉള്‍പ്പെടെ പത്തു കിരീടങ്ങള്‍ സ്വന്തമാക്കിയ അമ്സ്ട്രോങ്ങിന്റെ പടപ്പുറപ്പാട് ആയിരുന്നു പിന്നീട് .അതെ വര്‍ഷം തന്നെ അമ്സ്ട്രോങ്ങിന്റെ നേതൃത്തത്തിലുള്ള അമേരികാല്‍ സൈക്ലിംഗ് ടീം  ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു ടീമുകളില്‍ ഒന്നായിമാറി .

1996  ല്‍ ലോകത്തിന്റെ നെറുകയില്‍ നില്ക്കുമ്പോളായിരുന്നു ദുരന്തം കാന്‍സറിന്റെ രൂപത്തില്‍ അമ്സ്ട്രോങ്ങിനെ തേടിയെത്തുന്നത് .വൃഷണത്തെ ആയിരുന്നു രോഗം ബാധിച്ചത് .ശക്തമായ കീമോതെറാപ്പി തന്നെ വേണമെന്ന് അമ്സ്ട്രോന്ഗ് വാശിപിടിച്ചിരുന്നു .പിന്നീടങ്ങോട്ട് തലച്ചോറിലും വൃഷണത്തിലും ഓപ്പറേഷന്‍ .5  മാസത്തിനു ശേഷം രോഗത്തിന്‍റെ പിടി അയഞ്ഞതോടെ അദ്ദേഹം പരിശീലനം പുനരാരംഭിച്ചു .amstrong 2

1998 ല്‍ വീണ്ടും രാജ്യാന്തര മല്‍സര രംഗത്ത് തിരികെയെത്തി .അടങ്ങാത്ത ദൈവവിശ്വാസവും ,മനോബലവും ഉണ്ടെങ്കില്‍ ഏതു രോഗത്തെയും ജയിക്കമെന്നു തെളിയിക്കുകയായിരുന്നു അമ്സ്ട്രോന്ഗ് . 1999 ല്‍ ടൂര്‍ ദേ ഫ്രാന്‍സ് കിരീടം അമ്സ്ട്രോങ്ങു നേടുമ്പോള്‍ ലോകം അതുവരെ കാണാത്ത ഒരു തിരിച്ചു വരവിനു സാക്ഷ്യം വഹിക്കുകയായിരുന്നു പാരിസ് .  2000 ലെ സിഡ്നി ഒളിമ്പിക്സില്‍ ടൈം ട്രയല്‍ വിഭാഗത്തില്‍ വെങ്കലവും കൈക്കലാക്കി .

1903 ല്‍ രൂപം നല്‍കിയ ടൂര്‍ ദേ ഫ്രാന്‍സ് ഇന്നു ഫ്രാന്‍സിന്റെയും ,യൂറോപ്പിന്റെയും അതിര്‍ത്തികള്‍ കടന്നു ലോകത്തിന്റെ ശ്രദ്ധ നേടിക്കഴിഞ്ഞു.മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ വ്യത്യസ്ത പ്രദേശങ്ങളിലൂടെ ,മൂവായിരത്തിലേറെ കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ പറക്കുക എന്ന ശ്രമകരമായ മത്സരമാണ്‌ ഇത്.

അമ്സ്ട്രോങ്ങിന്റെ രോഗത്തില്‍ നിന്നുള്ള അതിജീവനം ഒരുപാടു പേര്‍ക്ക് പ്രചോദനമായി.ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം യുവരാജ് സിങ്ങിന്റെ ,കാന്‍സര്‍- ല്‍  നിന്നുള്ള അതീജീവനത്തിനു യുവരാജ് ,അമ്സ്ട്രോങ്ങിനോട് നന്ദി പറയുകയും ചെയ്തിരുന്നു.അമ്സ്ട്രോങ്ങിന്റെ കഥ തന്നെ കരുതനാക്കിയെന്നായിരുന്നു യുവി പറഞ്ഞത്.  അമ്സ്ട്രോങ്ങിന്റെ   “ഇറ്റ്സ് നോട്ട് എബൌട്ട്‌ ദേ ബൈക്ക്  ” എന്ന ആത്മകഥ ബെസ്റ്റ് സെല്ലെര്‍ ആയി .എഴാം ടൂര്‍ ടെ ഫ്രാന്‍സ് കിരീടം നേടിയതോടെ 2005 ല്‍ അദ്ദേഹം വിരമിച്ചു.എന്നാല്‍ മൂന്ന് വര്‍ഷത്തിനു ശേഷം അദ്ദേഹം തിരിച്ചു വരികയും ചെയ്തു .37 വയസ്സേ ആയിരുന്നുള്ളു അപ്പോള്‍ അമ്സ്ട്രോങ്ങിന് .   99 ല്‍ ഉത്തേജകത്തിന്റെ പിന്ബലതിലയിരുന്നു ടൂര്‍ ടെ ഫ്രാന്‍സ് കിരീട നേട്ടം എന്നാ ഒരു ഫ്രഞ്ച് ദിന പത്രത്തിന്റെ വെളിപെടുത്തലിനെ തുടര്‍ന്നായിരുന്നു അത് . 99 ല്‍ ടൂര്‍ ടെ ഫ്രാന്‍സ് മത്സരത്തിനിടെ ശേഖരിച്ച അമ്സ്ട്രോങ്ങിന്റെ മൂത്ര സാമ്പിളില്‍ ഉത്തെജകമരുന്നിന്റെ സാന്നിധ്യം ഉണ്ടായിരുന്നത്രേ.എന്നാല്‍ ആരോപണങ്ങള്‍ എല്ലാം തന്നെ അമ്സ്ട്രോങ്ങും കൂട്ടരും തള്ളി.

നായകന്‍ വില്ലനിലേക്ക് പരകായ പ്രവേശം നടത്തുകയായിരുന്നോ ,അതോ ? ഇന്നും അവസാനിക്കാത്ത ഒരു ചോദ്യം ആണത് .2012 ജൂണില്‍ അമേരിക്കയുടെ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സിയായ ഉസാടയാണ് അമ്സ്ട്രോങ്ങിന്റെ നേട്ടങ്ങളെല്ലാം ഉത്തേജകത്തിന്റെ പിന്ബലത്തിലാണ് എന്ന് കണ്ടെത്തിയത്.ഓഗസ്റ്റില്‍ താരത്തിനു വിലക്ക് ഏര്‍പ്പെടുത്തുകയും ,നേട്ടങ്ങള്‍ തിരിച്ചെടുക്കുകയും ചെയ്തു. സഹ താരങ്ങള്‍ അടക്കം 26 പേരുടെ മൊഴികളും പുറത്തു വന്നിട്ടുണ്ട് .ഈ വെളിപ്പെടുത്തലുകളും ,വിലക്കുമെല്ലാം ,തന്നെ കുടുക്കുകയായിരുന്നു എന്നാ വാദം തരാം ഉയര്‍ത്തുന്നു എങ്കിലും,കായിക ലോകം അത്ര മുഖവിലക്കെടുത്തി ട്ടില്ല.

സംഭവബഹുലമായ ഈ  ജീവിത കഥയെ എന്ത് വിശേഷിപ്പിക്കാന്‍ ………………………………………………………..

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close