ലാഭമില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി. പൂട്ടിക്കൂടെ?: ഹൈക്കോടതി

ksrtc1

ലാഭകരമല്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സി അടച്ചുപൂട്ടിക്കൂടെ എന്ന് ഹൈക്കോടതി. ബസ് ചാര്‍ജ് വര്‍ധന ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് സുരേന്ദ്ര മോഹനാണ് വിമര്‍ശന സ്വരത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഇക്കാര്യം ചോദിച്ചത്. ബസ് ചാര്‍ജ് വര്‍ധനയില്‍ അപാകമുണ്ടെങ്കില്‍ അടിയന്തരമായി പരിഹരിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതിന് എന്ത് ശാസ്ത്രീയ അടിത്തറയാണുള്ളതെന്ന് ചോദിച്ച കോടതി മിനിമം ചാര്‍ജ് ഏഴ് രൂപയാക്കിയതിലെ അശാസ്ത്രീയതയെക്കുറിച്ച് ഗതാഗത വകുപ്പ് സെക്രട്ടറി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. എറണാകുളം സ്വദേശി ബേസില്‍ അട്ടിപ്പേറ്റിയാണ് ചാര്‍ജ് വര്‍ധനയെ ചോദ്യംചെയ്ത് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

മോട്ടോര്‍ വാഹന നിയമം കേന്ദ്രനിയമം ആയിരുന്നിട്ടും കേരളത്തില്‍ മാത്രം ഇടക്കിടെ ചാര്‍ജ് വര്‍ധന നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. തമിഴ്‌നാട് ഉള്‍പ്പടെ മറ്റു സംസ്ഥാനങ്ങളിലെല്ലാം മിനിമം ചാര്‍ജ് മൂന്ന് രൂപയും ഈ നിരക്കില്‍ സഞ്ചരിക്കാവുന്ന ദദരം പത്ത് കിലോമീറ്ററാണ്. എന്നാല്‍, കേരളത്തില്‍ മിനിമം ചാര്‍ജായ ഏഴു രൂപയ്ക്ക് അഞ്ചു കിലോമീറ്റര്‍ മാത്രമാണ് സഞ്ചരിക്കാന്‍ കഴിയുകയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close