ലാല്‍ ജോസും സംഘവും ഇന്ത്യ കടന്നു

lal jose world trip

75 ദിവസം കൊണ്ട് 27 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി സംവിധായകന്‍ ലാല്‍ ജോസും സുഹൃത്തുക്കളും ഇന്ത്യന്‍ അതിര്‍ത്തി പിന്നിട്ടു. അല്പം മുമ്പ് ലാല്‍ ജോസ് തന്നെയാണ് തങ്ങള്‍ നേപ്പാള്‍ അതിര്‍ത്തി പിന്നിടുന്ന കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കാറില്‍ 24,000 കിലോമീറ്റര്‍ പിന്നിടുന്ന ഈ സാഹസിക യാത്ര ഏഷ്യ, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സുഹൃത്തുകളായ ബൈജു എന്‍. നായരും സുരേഷ് ജോസഫുമാണ് ലാല്‍ജോസിന്റെ കൂടെയുള്ളത്. ഫോര്‍ഡ് എന്‍ഡേവര്‍ 2010 ഓട്ടോമാറ്റിക് കാറിലാണ് മൂവരുടെയും യാത്ര.

കൊച്ചിയില്‍ നിന്ന് ബാംഗളൂരു, ഹൈദരാബാദ്, നാഗ്പൂര്‍, ഗോരക്പൂര്‍ വഴി നേപ്പാളിലൂടെ കടന്ന് ടിബറ്റിലെത്തും. തുടര്‍ന്ന് രണ്ടു ദിവസത്തെ വിശ്രമത്തിന് ശേഷം ചൈന, കസാഖിസ്ഥാന്‍, റഷ്യ, ഫിന്‍ലാന്‍ഡ്, പോളണ്ട്, ഓസ്ട്രിയ, ഹംഗറി, ഇറ്റലി, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ബല്‍ജിയം, ഫ്രാന്‍സ്, അയര്‍ലന്‍ഡ് കടന്ന് സംഘം ലണ്ടനിലെത്തും. ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികം, കേരളാ ടൂറിസം എന്നീ സന്ദേശങ്ങളുമായാണ് ലാല്‍ ജോസിന്റെയും കൂട്ടരുടെയും വ്യത്യസ്തത നിറഞ്ഞ യാത്ര.

Show More

Related Articles

Close
Close