ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ മോദിക്ക് ക്ഷണം

modi1

ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫാണ് പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് അയച്ചത്. ജൂലായ് 13-നു റിയോ ഡി ജനീറോയില്‍ നടക്കുന്ന ഫൈനല്‍ കാണാനാണ് ക്ഷണം . എന്നാല്‍ ക്ഷണത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജൂലായ് 15 മുതല്‍ 17 വരെ ബ്രസീലില്‍ ചേരുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ മോദി പങ്കെടുക്കുന്നുണ്ട്. ഇതിന് മുന്നോടിയായി 13-ന് എത്തി ഫുട്‌ബോള്‍ ഫൈനലും ആസ്വദിക്കാവുന്ന രീതിയില്‍ യാത്ര ക്രമീകരിക്കാന്‍ സാധിക്കുമോയെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ആരാഞ്ഞിരിക്കുന്നത്.

ഫൈനല്‍ മത്സരം കാണാന്‍ ബ്രിക്‌സിലെ മറ്റ് അംഗങ്ങളായ റഷ്യയുടെ പ്രസിഡന്റ് വ്‌ളാദിമിര്‍ പുചിന്‍, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ എന്നിവരും ബ്രസീലിലെത്തുന്നുണ്ട്. ഇവരോടൊപ്പം ചേരാനാണ് മോദിയെ ക്ഷണിച്ചിരിക്കുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ബ്രിക്‌സ് യോഗം ലോകകപ്പ് കാണാനുള്ള ചൈനീസ് പ്രസിഡന്റിന്റെ ആഗ്രഹം മൂലമാണ് ജൂണിലേക്ക് മാറ്റിയത്. പ്രധാനമന്ത്രി എന്ന നിലയില്‍ മോദിയുടെ മൂന്നാമത്തെ വിദേശ സന്ദര്‍ശനമാണ് ബ്രസീലിലേത്. ഭൂട്ടാന് ശേഷം ജൂലായ് മൂന്നിന് പ്രധാനമന്ത്രി ജപ്പാന്‍ സന്ദര്‍ശിക്കുന്നുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close