ലൈംഗികരോഗങ്ങള്‍ക്ക് വിട

ലൈംഗികരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെക്കുറെ ഇല്ലാതാക്കുന്ന ഗര്‍ഭനിരോധന ഉറകള്‍ ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. പുതിയ ഉറ ധരിക്കുന്നതിലൂടെ എച്ച്. ഐ.വി ഉള്‍പ്പെടെയുള്ള ലൈംഗിക രോഗങ്ങളുടെ വൈറസുകളെ നശിപ്പിക്കുകയും രോഗം വരാനുള്ള സാധ്യതകളെ ഫലപ്രദമായി ചെറുക്കുകയും ചെയ്യുമെന്ന് പരീക്ഷണത്തില്‍ തെളിഞ്ഞെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.

ഓസ്‌ട്രേലിയന്‍ ബയോ ടെക് സ്ഥാപനമായ സ്റ്റാര്‍ ഫാര്‍മയാണ് നിര്‍മ്മാതാക്കള്‍ വൈറസുകളെ ഫലപ്രദമായി പ്രതിരോധിക്കുന്ന മിശ്രിതങ്ങള്‍ പുരട്ടിയ ഈ ഉറ ലൈംഗിക രോഗങ്ങളും ഗര്‍ഭവും ഒരുപോലെ തടയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഏതാനും മാസങ്ങള്‍ക്കകം ഉറ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ഔദ്യോഗിക അംഗീകാരം ഇതിന് ലഭിക്കാനുണ്ട്.

ഓസ്‌ട്രേലിയയില്‍ ലൈംഗിക രോഗങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ നടത്തിയ പരീക്ഷണങ്ങളാണ് പുതിയ ഉറയുടെ പിറവിക്ക് കാരണമായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close