ലോകം പന്തുപോലെ ഉരുണ്ട് ബ്രസീലിലേക്ക്

curtain raiser

ലോകം ഒരു കാല്‍പ്പന്തോളം ചെറുതാകുകയാണോഅതോ ഒരു കാല്‍പ്പന്ത് ഭൂഗോളത്തോളം വലുതാകുകയാണോസാവോ പൗലോയിലെ പച്ചപ്പുല്‍മൈതാനത്തില്‍‌ സാംബാ താളത്തിന്റെ അകമ്പടിയോടെ നാളെ ബ്രസൂക്കയില്‍ ആദ്യത്തെ കാല്‍പ്പാദം വീഴുന്നതോടെ എന്തായാലും ലോകം ഒരു കാല്‍പ്പന്തു പോലെയാകുംഅതാണ് ഫുട്ബോളിന്റെ രീതിഅതാണ് അതിന്റെ ചരിത്രംഅതും കാല്‍പ്പന്തിനെ രാഷ്ട്രീയവും ജീവിതവുമാക്കിയ ലാറ്റിനമേരിക്കയില്‍ 20 കോടി ജനതയും ഒരുപോലെ ഫുട്ബോളിനെ അംഗീകരിക്കുന്ന ബ്രസീലില്‍ ഇത്തവണ ലോകകപ്പ് ഫുട്ബോള്‍ നടക്കുമ്പോള്‍ 2010ലെ ലോകകപ്പില്‍ നിന്ന് ഇക്കൊല്ലത്തിലേക്ക് ഒരു ഭൂഖണ്ഡത്തിന്റെയും ഒരു കടലിന്റെയും ദൂരമുണ്ട്അതുകൊണ്ട് കഴിഞ്ഞ തവണ സംഭവിച്ചതൊക്കെ ഇക്കൊല്ലം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കണ്ട.ഫുട്ബോളിന്റെ ആകസ്മികത സാവോ പൗലോയിലെ അരീന കൊറിന്ത്യന്‍സ് മുതല്‍ ബ്രസീലിയയിലെ മരക്കാന വരെ ജൂണ്‍ 12 മുതല്‍ ജൂലായ് 13 വരെ ഓരോ വേദിയിലും ഓരോ ദിവസവും ആവര്‍ത്തിക്കുംകാരണം മാറ്റുരയ്ക്കാന്‍ പോകുന്നത് ലോകത്തെ ഏറ്റവും മികച്ച 32 ടീമുകളും എണ്ണം പറഞ്ഞ 736 താരങ്ങളുമാണ്.

ഉദ്ഘാടനചടങ്ങുകള്‍

ബ്രസീലിനു മാത്രം ഒരുക്കാന്‍ കഴിയുന്ന ചടങ്ങുകളോടെയായിരിക്കും ഇക്കൊല്ലത്തെ ഫിഫ ലോകകപ്പ് തുടങ്ങുകസാംബ നര്‍ത്തകരും പോപ് ഗായകരും അണിനിരക്കുന്ന ഉദ്ഘാടനചടങ്ങില്‍ പ്രധാന ആകര്‍ഷണം ജെന്നിഫര്‍ ലോപ്പസിന്റെ പ്രകടനമായിരിക്കുംലോകകപ്പിന്റെ ഔദ്യോഗിക ഗാനം തയ്യാറാക്കിയ ജെന്നിഫര്‍ ലോപ്പസ് വീ ആര്‍ വണ്‍.. ഓലെ ഓല…’ എന്ന ഔദ്യോഗിക ഗാനം തന്നെയായിരിക്കും വേദിയില്‍ അവതരിപ്പിക്കുകജെന്നിഫര്‍ ലോപ്പസ് ചടങ്ങിനുണ്ടാകില്ല എന്ന മുന്‍പ് വന്ന റിപ്പോര്‍ട്ടുകള്‍ ഫിഫ അധികൃതര്‍ തള്ളിയിട്ടുണ്ട്ജെന്നിഫറിനെ കൂടാതെ ബ്രസീലിയന്‍ പോപ് താരമായ ക്ലോഡിയ ലിത്തെയും അമേരിക്കന്‍ റാപ്പര്‍ പിറ്റ്ബുള്ളും സാവോ പൗലോയില്‍ ആവേശത്തിന്റെ ആദ്യ വെടിക്കെട്ട് പൊട്ടിക്കാന്‍ അണിനിരക്കും.

ഉദ്ഘാടനമത്സരം

ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും തമ്മിലാണ് ഉദ്ഘാടന മത്സരംതുടക്കം തന്നെ വെടിക്കെട്ടിനു തീ കൊളുത്തി തുടങ്ങാനാണ് ബ്രസീലിന്റെ നീക്കംപ്രത്യേകിച്ച് സ്വന്തം തട്ടകത്തില്‍ബ്രസീലിന്റെ മേലുള്ള പ്രതീക്ഷകള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും കളി കൊണ്ട് മറുപടി പറയേണ്ടി വരുംനെയ്‍മറിനെ പ്രതീക്ഷിച്ചിരിക്കുന്നവര്‍സ്കൊളാരിയുടെ തന്ത്രങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നവര്‍ എല്ലാവരും ആദ്യദിനം തന്നെ സാവോ പൗലോയിലേക്ക് കണ്ണും നട്ടിരിക്കുന്നുണ്ട്മറുവശത്ത് ക്രൊയേഷ്യ ആക്രമണവും പ്രതിരോധവും ഒരുപോലെ കൊണ്ടുപോകുന്ന ടീമാണ്സ്കൊളാരിയുടെ ചക്രവ്യൂഹം മുറിക്കാന്‍ കരുത്തുള്ളവര്‍ തന്നെയാണ്ക്രൊയേഷ്യന്‍ താരങ്ങള്‍മധ്യനിരയിലെ ലൂക്കാ മോര്‍ഡ്രിച്ചിന്റെ കരുത്തിലാണ് ക്രൊയേഷ്യ ആദ്യമത്സരത്തിനിറങ്ങുന്നത്മരിയോ മാന്‍സൂക്കിച്ചും ബ്രസീലിയന്‍ വംശജനായ എഡ്വേര്‍ഡോ സില്‍വയും ക്രൊയേഷ്യന്‍ പ്രതീക്ഷകളാണ്എന്നാല്‍ ഇന്നുവരെ ബ്രസീലില്‍ കളിച്ചിട്ടില്ലാത്ത ക്രൊയേഷ്യയ്ക്ക് സാംബാ നീക്കങ്ങള്‍ തലവേദനയുണ്ടാക്കും.

മത്സരങ്ങള്‍ടീമുകള്‍

എട്ട് ഗ്രൂപ്പുകളിലായാണ് 32 ടീമുകള്‍ ബ്രസീലില്‍ മാറ്റുരയ്ക്കുന്നത്ബ്രസീല്‍അര്‍ജന്റീനജര്‍മ്മനിഇറ്റലിസ്പെയിന്‍ഫ്രാന്‍സ്ഇംഗ്ലണ്ട്… ലോകം കാത്തിരിക്കുന്ന ടീമുകള്‍ വരും ദിവസങ്ങളില്‍ അവരുടെ കളി പുറത്തെടുക്കും. ജൂണ്‍ 26 വരെയാണ് ഗ്രൂപ്പ് തല മത്സരങ്ങള്‍. 28 മുതല്‍ ജൂലൈയ് 1 വരെ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ജൂലായ് നാലിനും അഞ്ചിനും ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ജൂലായ് എട്ടിനും ഒമ്പതിനും സെമി ഫൈനല്‍.ജൂലായ് 13ന് മാരക്കാനയില്‍ ഇക്കുറിയത്തെ ഫുട്ബോള്‍ രാജാക്കന്‍മാരെ തിരഞ്ഞെടുക്കാനുള്ള കലാശപ്പോരാട്ടംആര് കപ്പില്‍ ചുംബിക്കുമെന്നും കപ്പിനും ചുണ്ടിനുമിടയില്‍ ആര്‍ക്ക് സൗഭാഗ്യം നഷ്ടമാകുമെന്നും അന്നറിയാംഇനി ഒരു മാസക്കാലം ലോകം ഫുട്ബോളിലാണ്ഫുട്ബോള്‍ ലോകമാണ്.

റിപ്പോര്‍ട്ട്: പി.കെ ഫൈസല്‍മോന്‍

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close