ലോകകപ്പ് ക്രിസ്റ്റ്യാനോയ്ക്ക് നഷ്ടമാകുമോ ?

c ronaldo

ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തയ്യാറെടുക്കുന്ന പോര്‍ച്ചുഗലിന് വന്‍ തിരിച്ചടി. പരിക്കില്‍ നിന്നും മോചിതനാകാത്ത സൂപ്പര്‍ താരം റൊണാള്‍ഡോയ്ക്ക് ലോകകപ്പില്‍ കളിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഇടതുകാലിന് വളരെകാലമായി തുടരുന്ന പേശീ വലിവിന് പിന്നാലെ ഇടതുകാലിന്റെ മുട്ടിനും ക്രിസ്റ്റ്യാനോയ്ക്ക് പരിക്കുണ്ടെന്നാണ് വിവരം. ഗ്രീസിന് എതിരായ പോര്‍ച്ചുഗലിന്റെ മത്സരം പോലും ഇതു മൂലം ഉപേക്ഷിച്ച റോണാള്‍ഡോ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയലിനായി ഇറങ്ങിയത് ഈ പരിക്ക് രൂക്ഷമാക്കിയെന്നും വിമര്‍ശനമുണ്ട്. കൊളംമ്പിയയുടെ ഫാല്‍ക്കാവോക്ക് പിന്നാലെ റൊണാള്‍ഡോക്കും കളിക്കാനാകില്ലെന്നത് ലോകകപ്പ് ആരാധകരെ കടുത്ത നിരാശയിലാക്കുമെന്നത് തീര്‍ച്ച.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close