ലോക്‌സഭാ തെരഞ്ഞെടുപ്പ് എട്ടാം ഘട്ടം ആരംഭിച്ചു

election07

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എട്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 7 സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ്. രാഹുല്‍ ഗാന്ധി, വരുണ്‍ ഗാന്ധി, റാബറി ദേവി, രാം വിലാസ് പാസ്വാന്‍ തുടങ്ങിയ പ്രമുഖര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു. ലോക്‌സഭയിലെ 543 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇനി ബാക്കിയുള്ളത് 105 മണ്ഡലങ്ങള്‍ മാത്രമാണ്.

ഇതില്‍ 64 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. സീമാന്ത്രയിലെ 25, ഉത്തരാഘണ്ഡിലെ 5 ഹിമാച്ചല്‍ പ്രദേശിലെ 4, മമ്ഡലങ്ങളില്‍ ഒറ്റഘട്ടമായി ഇന്ന് തെരഞ്ഞെടുപ്പ് അവസാനിക്കും. 2 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരില്‍ ഈ ഘട്ടത്തോടെ വോട്ടെടുപ്പ് പൂ!ര്‍ത്തിയാകും. ഉത്തര്‍പ്രദേശിലെ 15, ബീഹാറിലെ 7 പശ്ചിമ ബംഗാളിലെ ആറ് മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

അമേഠിയില്‍ രാഹുല്‍ ഗാന്ധി, സുല്‍ത്താന്‍പൂരില്‍ വരുണ്‍ ഗാന്ധി, ഫൂള്‍പൂരില്‍ മുഹമ്മദ് കൈഫ്, സരണില്‍ റാബറി ദേവി. ഹാജിപൂരില്‍ രാം വിലാസ് പാസ്വാന്‍ പശ്ചിമ ബംഗാളിലെ ബാങ്കുരയില്‍ ബസുദേവാചാര്യ, മൂണ്‍ മൂണ്‍ സെന്‍, ഉത്തരാഖണ്ഡ് മുന്‍ മുഖ്.മന്ത്രി ബിസി ഖണ്ഡൂരി, ഹിമാച്ചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി ശാന്തകുമാ!ര്‍ തുടങ്ങി നിരവധി പ്രമുഖരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്.

വികസന രാഷ്ട്രീയത്തില്‍ തുടങ്ങി ഇപ്പോള്‍ ജാതി രാഷ്ട്രീയത്തില്‍ എത്തി നില്‍ക്കുന്ന നരേന്ദ്ര മോദിക്ക് ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും സീറ്റുകള്‍ വളരെ നിര്‍ണ്ണായകമാണ്. ഇന്ന് ജനവിധി തേടുന്ന 64 സീറ്റില്‍ 31 എണ്ണവും 2009ല്‍ കോണ്‍ഗ്രസിന് ഒപ്പം നിന്നവയാണ്. 5 സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. അതുകൊണ്ട് പരമാവധി സീറ്റ് നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. അടുത്ത തിങ്കളാഴ്ചയാണ് അവസാന ഘട്ട വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മെയ് 16നും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close