ലോര്‍ഡ്സ് ടെസ്റ്റ്: രഹാനെയ്ക്ക് സെഞ്ചുറി; ഇന്ത്യ 290/9

ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ആദ്യദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തു. അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയാണ് തുടക്കത്തിലെ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. 15 ഫോറും ഒരു സിക്സറുമടക്കം രഹാനെ 103 റണ്‍സെടുത്തു. ഏഴു റണ്‍സെടുത്ത് ശിഖര്‍ ധവാനും 24 റണ്‍സുമായി മുരളി വിജയിയും 25 റണ്‍സെടുത്ത് വിരാട് കോഹ്ളിയും 28 റണ്‍സുമായി ചേതേശ്വര്‍ പൂജാരയും ഒരു റണ്‍സുമായി ധോണിയും പുറത്തായി. ഭുവനേശ്വര്‍ കുമാര്‍ 36 റണ്‍സെടുത്തു.

ഇംഗണ്ടിനായി ജയിംസ് ആന്‍ഡേഴ്സണ്‍ 4 വിക്കറ്റ് വീഴ്ത്തി. ശിഖര്‍ ധവാനെ പുറത്താക്കിയതോടെ ലോര്‍ഡ്സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി ആന്‍ഡേഴ്സണ്‍. ടോസ് നേടിയ ഇംഗണ്ട്, ഇന്ത്യയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close