വക്കം പുരുഷോത്തമന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു

 

വക്കം പുരുഷോത്തമന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാവിലെ രാഷ്ട്രപതിക്ക് ഫാക്‌സ് വഴി അയച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തെ മിസോറാമില്‍നിന്ന് നാഗാലാന്‍ഡ് ഗവര്‍ണറായി സ്ഥലം മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഫാക്‌സില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാരുദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന പോലെ ഗവര്‍ണര്‍മാരെ സ്ഥലംമാറ്റുന്നത് ശരിയല്ല എന്ന് വക്കം പറഞ്ഞു. താന്‍ ഇനി രാഷ്ട്രീയത്തില്‍ സക്രിയമാകും. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല.

രാജ്ഭവന് മുന്നില്‍ പോലും ബോംബ് പൊട്ടുന്ന സ്ഥലമാണ് നാഗാലാന്‍ഡ്. പക്ഷേ, അതുപേടിച്ചല്ല താന്‍ നാഗാലാന്‍ഡിലേക്ക് പോകാത്തത്. തന്റെ അഭിപ്രായം ആരായാതെയാണ് മാറ്റിയത്. ഇതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും വക്കം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close