വക്കം രാജിക്ക്

നാഗാലാന്‍ഡിലേക്ക് സ്ഥലംമാറ്റപ്പെട്ട മിസോറം ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ പുതിയ ചുമതല ഏറ്റെടുക്കാനിടയില്ല. അദ്ദേഹം ഉടന്‍ രാജി നല്‍കുമെന്നാണ് അറിയുന്നത്.

ജൂലായ് 10ന് വക്കം തിരുവനന്തപുരത്ത് എത്തുന്നുണ്ട്. അതിനുശേഷമായിരിക്കും രാജിപ്രഖ്യാപനം ഉണ്ടാവുക. രാജിതീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായും അറിയുന്നു.

മൂന്നുവര്‍ഷം മുമ്പ് മിസോറം ഗവര്‍ണറായി അധികാരമേറ്റ വക്കത്തിന് കഴിഞ്ഞയാഴ്ച ത്രിപുരയുടെ അധികച്ചുമതലകൂടി നല്‍കിയിരുന്നു. അഗര്‍ത്തലയില്‍ സത്യപ്രതിജ്ഞ കഴിഞ്ഞ് അയ്‌സോളില്‍ തിരിച്ചെത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തെ നാഗാലാന്‍ഡിലേക്ക് സ്ഥലംമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. തിങ്കളാഴ്ച ഇതുസംബന്ധിച്ച ഉത്തരവുമിറങ്ങി.

യു.പി.എ.സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മാറ്റുന്നതു സംബന്ധിച്ച വിവാദം തുടരുന്നതിനിടെയുള്ള ഏകപക്ഷീയമായ സ്ഥലംമാറ്റ ഉത്തരവ് പഴയ ഗവര്‍ണര്‍മാരോട് മോദി സര്‍ക്കാറിന്റെ സമീപനം എന്തായിരിക്കും എന്നതിന്റെ സൂചനയായാണ് വക്കം കാണുന്നത്. ഈ സാഹചര്യത്തില്‍ രാജിയാണ് നല്ലതെന്ന് അദ്ദേഹം കരുതുന്നു. ആരോഗ്യപരമായ കാരണങ്ങളും ഈ തീരുമാനത്തിനു പിന്നിലുണ്ട്.
ഗുജറാത്ത് ഗവര്‍ണര്‍ ഡോ. കമല ബേനിവാളിനെ മിസോറം ഗവര്‍ണറായി നിയമിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close