വഖാസിനെയും തഹ്‍സീന്‍ അക്തറെയും തെളിവെടുപ്പിനായി മൂന്നാറിലെത്തിച്ചു.

news munnar

ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത വഖാസിനെയും തഹ്‍സീന്‍ അക്തറെയും തെളിവെടുപ്പിനായി മൂന്നാറിലെത്തിച്ചു. മംഗലാപുരത്ത് നിന്നു പ്രത്യേക വിമാനത്തില്‍ കൊച്ചിയിലെത്തിച്ച ശേഷം ഇവരെ മൂന്നാറിലെത്തിക്കുകയായിരുന്നു. വഖാസ് ഒളിവില്‍ ക‍ഴിഞ്ഞുവെന്ന് പൊലീസ് സംശയിക്കുന്ന മൂന്നാറിലെ ഹോം സ്റ്റേയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. ഡല്‍ഹി പൊലീസിനൊപ്പം എന്‍.ഐ.എ സംഘവുമുണ്ട്. ഇന്ന് രാവിലെയാണ് മംഗലാപുരത്തുനിന്നാണ് വഖാസിനെ കൊച്ചിയിലെത്തിച്ചത്. ഇവിടെ നിന്ന് ഹെലികോപ്റ്റര്‍ വ‍ഴി മൂന്നാറിലെത്തിക്കുകയായിരുന്നു. മൂന്നാറിനു പുറമെ മറ്റു ചിലയിടങ്ങളില്‍ കൂടി ഇവരെയെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് വിവരം.വഖാസിനെ കൊണ്ടുപോകുന്നതിനുള്ള ട്രാന്‍സിറ്റ് റിമാന്‍ഡ് ഡല്‍ഹി കോടതിയില്‍ നിന്നു സ്‌പെഷല്‍ സെല്‍ നേടിയിയിരുന്നു. തെളിവെടുപ്പിനു ശേഷം ഇന്നു വൈകിട്ടുതന്നെ ഇവരെ തിരികെ ഡല്‍ഹിയിലേക്കു കൊണ്ടുപോകുമെന്നാണ് സൂചന. വഖാസിനു സഹായം നല്‍കിയ ചിലരെ സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന സൂചനകള്‍ ശക്തമാണ്. പ്രധാനമായും വഖാസിന് കേരളത്തില്‍ നിന്ന് എന്തെല്ലാം സഹായങ്ങളാണ് ലഭിച്ചതെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close