വരകളിലെ പ്രസന്നതയുമായി ആര്‍ടിസ്റ്റ് സി പി പി

cpp

വരകളുടെ ലോകത്ത് കയ്യൊപ്പുകള്‍ ചാര്‍ത്തി വളരുകയാണ് തിരുവല്ല സ്വദേശി സി.പി പ്രസന്നന്‍. ഓയില്‍,അക്രിലിക്,ക്നൈഫ്,മ്യൂറല്‍,വാട്ടര്‍ കളര്‍ എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ഇന്ത്യയിലും വിദേശത്തും ആരാധകര്‍ ഏറെയാണ്‌

“അമൃതവര്‍ഷം50”-നോടനുബന്ധിച്ചുനടന്ന ഇന്‍റെര്‍നാഷണല്‍ പെയിന്റിംഗ് കോമ്പറ്റീഷനില്‍ ഇദ്ദേഹത്തിനു സ്വര്‍ണ്ണ മെഡല്‍ലഭിച്ചിട്ടുണ്ട്. ഈ ച്ച്ചിത്ത്രം ഇപ്പോള്‍ സ്പെയിനില്‍ ആണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമേ ധാരാളം അംഗീകാരങ്ങളും ഈ കലാകാരനെത്തേടി എത്തിയിട്ടുണ്ട്.

തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ കഥകളി മണ്ഡപത്തില്‍ സ്ഥാപിച്ചിട്ടുള്ള ഇദ്ദേഹം വരച്ച വിവിധ കഥകളിവേഷങ്ങളുടെ 12 ചിത്രങ്ങള്‍ അവിടെയെത്തുന്ന ഭക്തര്‍ക്കും കഥകളി,ചിത്രകല ആസ്വാദകര്‍ക്കും കുളിര്‍മ്മയേകുന്ന കാഴ്ച്ചയാണ്‌. ചെറുപ്പം മുതല്‍ തന്നെ ചിത്രകലയില്‍ അഭിരുചി കാണിച്ചിരുന്ന ഇദ്ദേഹത്തിനെ ചിത്രകലയിലേക്ക് കൈപിടിച്ചുനടത്തിയത് എണ്ണക്കാട് രാജന്‍ എന്ന ചിത്രകലാധ്യാപകനായിരുന്നു എന്നും  ഈ മേഖലയില്‍ പ്രാവീണ്യം നേടാന്‍ സാധിച്ചത് പ്രശസ്ത ചിത്രകാരന്‍ C.K.Ra യുടെ ശിക്ഷണവുമാണെന്ന് ഈ കലാകാരന്‍ എളിമയോടെ പറയുന്നു.

തിരുവല്ലയിലെ ചരിത്രപ്രസിദ്ധമായ തുകലശ്ശേരിഗ്രാമത്തില്‍ T.S ചെല്ലപ്പന്‍പിള്ള, T പൊന്നമ്മ ദമ്പതികളുടെ മകനായി 1973 മേയ് 26നാണ് ജനനം ആശാപ്രസന്നന്‍ ഭാര്യയും ശ്രീരാം,അഭിരാം എന്നിവര്‍ മക്കളുമാണ്.

ഈ വരുന്ന മേയ് 2 മുതല്‍ 6 വരെ ആലപ്പുഴ ലളിതകലഅക്കാദമി ആര്‍ട്ട്ഗാലറിയിലും ജൂലൈ 11 മുതല്‍ 16 വരെ എറണാകുളം ദര്‍ബാര്‍ ഹാളിലും ഇദ്ദേഹം അടക്കം ഒരു കൂട്ടം  ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനം ഉണ്ട്.

Web_Painting_Set-2 copyWeb_Painting_Set-1 copy

ആര്‍ടിസ്റ്റ് സി.പി.യെ ക്കുറിച്ച് കൂടുതല്‍ അറിയുവാനും അദ്ദേഹത്തെ ബന്ധപ്പെടുന്നതിനും ക്ലിക്ക് ചെയ്യുക

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close