വര്‍ണവിസ്മയം തീര്‍ത്ത് പൂര വെടിക്കെട്ട്

fire work

മാനത്ത് വര്‍ണ്ണവിസ്മയം വാരിവിതറി പൂരം വെടിക്കെട്ട്.രാവിലെ മൂന്നു മണി മുതല്‍ അഞ്ചു വരെയായിരുന്നു വെടിക്കെട്ട്. മേളത്തിന്റെ താളവഴികളില്‍ സ്വയം ലയിച്ച ആയിരങ്ങള്‍ ആകാശത്തെ വര്‍ണ്ണവിസ്മയങ്ങളില്‍ അലിഞ്ഞില്ലാതായി. വാനത്ത് പൊട്ടാനിരിക്കുന്ന വര്‍ണ അമിട്ടുകള്‍ക്ക് മുകളില്‍ മഴമേഘങ്ങള്‍ പൊട്ടിവീഴുമോയെന്ന ആശങ്കയും അസ്ഥാനത്തായി. മഴ മുടക്കിയ സാമ്പിള്‍ വെടിക്കെട്ടിന്റെ ക്ഷീണം തീര്‍ക്കുന്നതായിരുന്നു 2 മണിക്കൂര്‍ നീണ്ട വെടിക്കെട്ട്. ആകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ക്കാന്‍ മത്സരിക്കുകയായിരുന്നു തിരുവനമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍. ശബ്ദത്തിലും വെളിച്ചത്തിലും വിസ്മയം കാണിക്കാന്‍ മത്സരിച്ചപ്പോള്‍ കൂട്ടപ്പൊരിച്ചില്‍ അതിഗംഭീരമായി.

പുലര്‍ച്ചെ മൂന്നു മണിക്ക് പാറമേക്കാവാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. വര്‍ണം വിതറുന്ന അമിട്ടുകളും സ്‌പെഷ്യല്‍ ഐറ്റംസും ആകാശത്ത് വിസ്മയം തീര്‍ത്തു. മാനത്തെത്തിയാല്‍ ഇരുപത് നില വരെ മാനത്ത് വര്‍ണ്ണവിസ്മയം വാരിവിതറി പൂക്കള്‍ പോലെ പ്രകാശം വിരിഞ്ഞിറങ്ങുന്ന വലിയഹാരവും മാനത്ത് മിന്നിത്തെളിയുന്ന മിന്നാമിന്നിയുമൊക്കെയായി വെടിക്കെട്ട് ആഘോഷമാക്കി പാറമേക്കാവുകാര്‍.

സ്പാനിഷ് സ്‌പെഷ്യല്‍ ഇനങ്ങളായിരുന്നു തിരുവമ്പാടിയുടെ പ്രത്യേകത. ആകാശത്തുയര്‍ന്ന് പൊട്ടിക്കഴിഞ്ഞാല്‍ മിനിറ്റുകളോളം തിളങ്ങുന്ന മെക്‌സിക്കന്‍ ഗോള്‍ഡ്, നക്ഷത്രക്കൂട്ടങ്ങള്‍ ഒഴുകി നടക്കുന്ന അനുഭവം തരുന്ന സ്റ്റാര്‍വാര്‍, പ്രകാശം പുഴ പോലെയൊഴുക്കുന്ന ലാല്‍ഡി ഗുഡിയ എന്നിവയൊക്കെ മേളപ്രേമികളെ ആവേശത്തിലാഴ്ത്തി. ഇന്ന് പകല്‍പ്പൂരം അരങ്ങേറും. തിരുവമ്പാടി, പാറമേക്കാവ് ഭഗവതികള്‍ ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ പൂരത്തിന് പരിസമാപ്തിയാകും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close