വഴിയോര കളത്തട്ടുകള്‍ ഇല്ലാതാകുന്നു

kalathattu

നൂറ്റാണ്ടുകള്‍ പഴക്കമുള്ള വഴിയോര കളത്തട്ടുകള്‍ സംരക്ഷനമില്ലാതെ നശിക്കുന്നു. ചരിത്രശേഷിപ്പുകളായി നിലകൊള്ളുന്ന കളത്തട്ടുകള്‍ ഒരു കാലത്തിന്റെ നിര്‍മ്മാണ വൈഭവത്തിന്റെ ഉദാത്ത മാതൃകകളാണ്. എന്നാല്‍ ഒരു നാടിന്റെ സാംസ്കാരിക പൈതൃകമായി നിലകൊള്ളുന്ന ഇവ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. പഴയകാലത്ത് പ്രദേശത്തെ പ്രമാണിമാരുടെ വകയായിട്ടാണ്  ഓരോ കളത്തട്ടുകളും നിര്‍മിച്ചിരുന്നത്. നാട്ടുകൂട്ടങ്ങളുടെയും ഗ്രാമസഭാകളുടെയും സ്ഥിരം വേദിയായിരുന്നു ഇവ. ഇതിനു പുറമേ മെയിലുകള്‍ താണ്ടി കാല്‍നടയായി വരുന്ന യാത്രക്കാര്‍ക്കുള്ള വിശ്രമകേന്ദ്രങ്ങള്‍ കൂടിയായിരുന്നു ഈ കളത്തട്ടുകള്‍. തട്ടുകള്‍ക്ക് അനുബന്ധമായി ചുമടുതാങ്ങിയും പൊതു കിണറും ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമേ യാത്ര കഴിഞ്ഞ് ക്ഷീണിച്ച് എത്തുന്നവര്‍ക്കായി പ്രദേശത്തെ ഓരോ വീട്ടുകാര്‍ മണ്‍കലങ്ങളില്‍ സംഭാരം ഒരുക്കി വെക്കുനതും പതിവ് കാഴ്ചയായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു. പൂര്‍ണ്ണമായും തടിയിലോ കരിങ്കല്ലിലോ തീര്‍ത്ത കെട്ടിടങ്ങളായിരുന്നു കാലത്ത്തട്ടുകള്‍. വിശ്രമ സമയങ്ങള്‍ ആനന്ദകരമാക്കാനായി ചതുരങ്ങവും ആടും പുലിയുമെല്ലാം തടുകളിലെ കാഴ്ചകളില്‍ ഒന്നായിരുന്നു. കേരളത്തിലെ വാസ്തുവിദ്യയുടെ മികവു പ്രകടിപ്പിക്കുന്ന തരത്തിലാണ് കളത്തട്ടുകളുടെ നിര്‍മിതി. തടിക്കഷണങ്ങള്‍ നശിക്കുമെന്നതിനാല്‍ ആണികള്‍ ഉപയോഗിക്കാതെ തടികൊണ്ടുള്ള വളകള്‍ ഉപയോഗിച്ചാണ് മേല്‍ക്കൂരയിലെ തടികള്‍ ബന്ധിപ്പിച്ചിരിക്കുന്നത്. രാജ ഭരണത്തിന്റെ അവസാന നാളുകളില്‍ ആണ് ഓലയില്‍ നിര്‍മിച്ച മേല്‍ക്കൂരകള്‍ നീക്കം ചെയ്തു ഒടക്കി മാറ്റിയത്. ഒറ്റപ്പെട്ട മലയോര ഗ്രാമങ്ങളില്‍ നിരവധി കളത്തട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവ സംരക്ഷണം ഇല്ലാതെ നശിച്ചുപോകുന്നു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close