വാഗമണ്ണില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അച്ഛനും മകളും മരിച്ചു

വാഗമണ്‍ കാരിക്കാട് ടോപ്പില്‍നിന്ന് കാര്‍ 1500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അച്ഛനും മകളും മരിച്ചു. കട്ടപ്പന വള്ളിയാംതടത്തില്‍ സജി ജോസഫ്, മകള്‍ അയോണ എന്നിവരാണ് മരിച്ചത്. സജി ജോസഫിന്റെ ഭാര്യയെയും മകന്‍ പ്രസൂണിനെയും പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വാഗമണ്‍ വഴി അടിവാരത്തേക്ക് പോയ സജി ജോസഫും കുടുംബവും സഞ്ചരിച്ച കാറാണ് ബുധനാഴ്ച രാവിലെ ആറിന് അപകടത്തില്‍പ്പെട്ടത്. മൂടല്‍മഞ്ഞും കനത്ത മഴയുംമൂലം കാഴ്ച തടസപ്പെട്ടതാണ് അപകടകാരണമെന്ന് കരുതുന്നു.

Show More

Related Articles

Close
Close