വാഗ്ദാനങ്ങളെല്ലാം പാലിക്കും: മോദി

narendra modi

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലെ വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങളൊന്നും കടലാസില്‍ ഒതുങ്ങില്ലെന്ന് മോദി വാഗ്ദാനം ചെയ്തു.

കര്‍ഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കര്‍ഷകര്‍ക്കായി വിഭാവനം ചെയ്ത പദ്ധതികളെല്ലാം നടപ്പിലാക്കും. ജൈവ കൃഷിയില്‍ സിക്കിം മാതൃക, എല്ലാ കര്‍ഷകര്‍ക്കും സോയില്‍ കാര്‍ഡ്, എന്നീ പ്രഖ്യാപനങ്ങളെല്ലാം നടപ്പിലാക്കും. അഴിമതിരഹിത ഇന്ത്യ എന്ന സ്വപ്‌നം യാതാര്‍ത്ഥ്യമാക്കും. മുന്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്നതിനല്ല ഈ അവസരം വിനിയോഗിക്കുന്നതെന്നും നന്ദി പ്രമേയ ചര്‍ച്ചക്കുള്ള മറുപടിയില്‍ അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലുള്ള വര്‍ധന ഗൗരമായി കാണേണ്ടതുണ്ട്. സ്ത്രീശാക്തികരണത്തിനായിരിക്കും തന്റെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. രാഷ്ട്രീയ നേതാക്കള്‍ മാനഭംഗ കേസുകള്‍ സംബന്ധിച്ച് നിരുത്തരവാദപരമായ പ്രസ്ഥാവനകള്‍ നടത്തുന്നത് നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമങ്ങളുടെ വികസനമാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ള മറ്റൊരു പ്രധാന വിഷയം. ഗ്രാമങ്ങളെ മുന്നോട്ട് കൊണ്ടുവരുന്നതിനായി ഗ്രാമീണര്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പുവരുത്തും. പട്ടിണിയെ വിദ്യാഭ്യസത്തിലൂടെ മാത്രമെ തുടച്ചുമാറ്റാന്‍ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close