വാണിജ്യ നികുതി വരുമാനത്തില്‍ 833 കോടിയുടെ നഷ്ടമെന്ന് സിഎജി

rupee

സംസ്ഥാനത്ത് വാണിജ്യനികുതി പിരിവ് കാര്യക്ഷമമല്ലെന്നും വിവിധ യുണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 833.26 കോടിയുടെ ക്രമക്കേട് കണ്ടെത്തിയതായും സിഎജി റിപ്പോര്‍ട്ട്.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണ നിയന്ത്രണത്തില്‍ ഗുരുതുതര ക്രമക്കേടുണ്ടെന്നും, കൊട്ടിഘോഷിച്ചു കൊണ്ടുവന്ന പദ്ധതികള്‍ പലതും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നും കംപ്‌ട്രോളര്‍ ആന്‍‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിസര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവിഷ്കരിച്ച ഭൂമി കേരളം പദ്ധതി എങ്ങുമെത്തിയില്ല. ജീവനക്കാര്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍ക്ക് പുറമെ ഖജനാവിന്  നഷ്ടം 10 കോടി 99 ലക്ഷം രൂപ. റവന്യു ചെലവിന്റെ 50% പോലും വരവുവയ്ക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കവിയുന്നില്ല. വൈദ്യുതി ബോര്‍ഡിന് കൊടുക്കാനുള്ളത്  377.34 കോടി രൂപ. 532.83 കോടി രൂപയുടെ വെള്ളക്കരം കുടിശിക പിരിക്കാനും നടപടിയെടുത്തിട്ടില്ല. ശുദ്ധ വെള്ളം വിതരണം ചെയ്യാന്‍ പോലും വാട്ടര്‍ അതോറിറ്റിക്ക് ക‍ഴിയുന്നില്ലെന്നും സിഎജി കുറ്റപ്പെടുത്തുന്നു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close