വാളകം; അദ്ധ്യാപകന് വൈദ്യപരിശോധന നടത്തി

വാളകത്ത്   ആക്രമിക്കപ്പെട്ട അധ്യാപകന്‍ കൃഷ്ണകുമാറിനെ ബംഗലൂരുവില്‍   വൈദ്യപരിശോധന നടത്തി. .ആക്രമണത്തില്‍ പരിക്കേറ്റ അധ്യാപകന്റെ ഓര്‍മ്മശക്തിയും മാനസികാവസ്ഥയും മനസിലാക്കാനാണ് വൈദ്യപരിശോധന. ബംഗലൂരുവിലെ നിംഹാന്‍സ് മെഡിക്കല്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലുളള ആറംഗ മെഡിക്കല്‍ ബോര്‍ഡാണ് വാളകത്ത് ആക്രമിക്കപ്പെട്ട അധ്യാപകന്‍ കൃഷ്ണകുമാറിനെ കഴിഞ്ഞ ദിവസം രണ്ടുമണിക്കൂറോളം വൈദ്യപരിശോധന നടത്തിയത്.സിബിഐ അന്വേഷണത്തിന്റെ ഭാഗമാണ് നടപടി.കൃഷ്ണകുമാറിന്റെ ഓര്‍മ്മശക്തിയാണ് പ്രധാനമായും പരിശോധിച്ചതെന്നറിയുന്നു.

മെയ് മാസത്തില്‍ രണ്ടാഴ്ച തുടര്‍ച്ചയായി നിംഹാന്‍സില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷമായിരുന്നു മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമപരിശോധന.പരിശോധന റിപ്പോര്‍ട്ട് വൈകാതെ സിബിഐയ്ക്ക് ലഭിക്കും.അധ്യാപകന് പരിക്കേറ്റത് അപകടത്തിലാണെന്ന നിഗമനത്തിലാണ് കേരളാ പോലീസ് എത്തിച്ചേര്‍ന്നത്.. തിരുവനന്തപുരത്ത് മെഡിക്കല്‍ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ അധ്യാപകന്റെ ശരീരത്ത് മുറിവേറ്റത് അപകടം മൂലമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.കൈത്തണ്ടയിലും ചെവിക്ക് പിന്നിലും അടിയേറ്റതിന്റെ അടയാളങ്ങള്‍ രേഖപ്പെടുത്താതെ സ്വാധീനങ്ങള്‍ക്ക് വഴങ്ങിയുളളതാണ് ഈ റിപ്പോര്‍ട്ടെന്ന് അധ്യാപകനും ബന്ധുക്കളും ആരോപിച്ചിരുന്നു.കേരളത്തിലെ മെഡിക്കല്‍ ബോര്‍ഡുകളെ സ്വാധീനിക്കാനുളള സാധ്യത മുന്നില്‍ കണ്ടാണ് പരിശോധന സംസ്ഥാനത്തിന് പുറത്താക്കണമെന്ന് അധ്യാപകന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നായിരുന്നു നിംഹാന്‍സിലെ പരിശോധന .

അതേസമയം വാളകം കേസില്‍ സിബിഐ അന്വേഷണം അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് സൂചന.കേസുമായി ബന്ധപ്പെട്ട് ഗണേഷ്കുമാര്‍ എംഎല്‍എ ,സഹായി പ്രദീപ് ,ആര്‍ ബാലകൃഷ്ണപിളളയുടെ ബന്ധു മനോജ്,മുച്ചിറി മനോജ് എന്നിവരെ സിബിഐ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്.കേസിലെ സാക്ഷി ജാക്സന്റെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിരുന്നു.

Show More

Related Articles

Close
Close