വാവ സുരേഷിനായി മൊബൈല്‍ ആപ്‌ളിക്കേഷന്‍; കിംഗ് കോബ്ര

തിരുവനന്തപുരം : പാമ്പുകളുടെ തോഴനായ വാവ സുരേഷ് ഹൈടെക്കായി. വാവ സുരേഷിന് വേണ്ടി തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന സ്പാര്‍ക്ക്‌നോവാ െ്രെപവറ്റ് ലിമിറ്റഡ് എന്ന ഐ.ടി കമ്പനി ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്‌ളിക്കേഷന്‍ ‘കിംഗ് കോബ്ര’ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ആപ്‌ളിക്കേഷന്റെ പേര് ‘കിംഗ് കോബ്ര’ എന്നാണ്. ഇതിലൂടെ വാവ സുരേഷ് ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയുകയും സേവനം ആവശ്യപ്പെടുകയും ഒപ്പം നിങ്ങളുടെ പ്രദേശത്ത് എത്തിച്ചേരാനുള്ള വഴി വരച്ചുകാട്ടുകയും ചെയ്യാം.
കിംഗ് കോബ്ര ഉപയോഗിക്കേണ്ട വിധം
കിംഗ് കോബ്ര എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ ആന്‍ഡ്രോയ്ഡ് ആപ് സ്‌റ്റോര്‍ ആയ ഗൂഗിള്‍ പ്ലേയില്‍ ആപ്ലിക്കേഷന്‍ ലഭ്യമാകും. അതിലൂടെ നിങ്ങള്‍ക്ക് എവിടെ നിന്നുകൊണ്ടും വാവ സുരേഷിനെ കണക്ട് ചെയ്യാം. ആപ്ലിക്കേഷനുള്ളില്‍ നിന്നുകൊണ്ടു തന്നെ ഇമേജ് അയയ്ക്കാനും, ഇമേജ് ഇല്ലാതെ മെസേജ് അയയ്ക്കാനും, നേരിട്ട് വാവ സുരേഷിനെ കാള്‍ ചെയ്യാനും സൗകര്യമുണ്ട്. വാവ സുരേഷ് ചെയ്തു കൊണ്ടിരിക്കുന്നതുപോലുള്ള അവശ്യസര്‍വീസിനനുയോജ്യമായ രീതിയിലാണ് ആപ്ലിക്കേഷന്റെ രൂപകല്പന.

ആര്‍ക്കും എവിടെ നിന്നു കൊണ്ടും വാവ സുരേഷിന് മെസേജ് അയയ്ക്കാം. ഇമേജ് അപ് ലോഡ് ചെയ്യുകയോ നേരിട്ട് കാമറ വഴി എടുക്കുകയോ ചെയ്യാനുള്ള സംവിധാനം കിംഗം കോബ്രയില്‍ ഉണ്ട്. ഇന്റഗ്രേറ്റഡ് ജി.പി.എസ് സിസ്റ്റം വഴി അയയ്ക്കുന്ന ആളിന്റെ ലൊക്കേഷന്‍ വാവ സുരേഷിലേക്ക് എത്തുന്നു. അതിന്റെ സഹായത്താല്‍ എത്തിച്ചേരേണ്ട സ്ഥലവും ദൂരപരിധിയും വളരെ എളുപ്പത്തില്‍ തന്നെ മനസിലാക്കാന്‍ അദ്ദേഹത്തെ സഹായിക്കുന്നു. സൗജന്യമായാണ് സ്പാര്‍ക്‌നോവ ഈ ആപ്ലിക്കേഷന്‍ വാവ സുരേഷിന് നല്‍കിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close