വിഎസിനെ കേന്ദ്രകമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

images (1)

 

സിപിഎം കേന്ദ്രകമ്മിറ്റിയിലെ സ്ഥിരാംഗത്വത്തിൽനിന്ന് വി.എസ്. അച്യുതാനന്ദനെ ഒഴിവാക്കി. എന്നാൽകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കി നിലനിർത്തുകയും ചെയ്തു. ആരോഗ്യമല്ല, വയസാണ് പ്രധാനമെന്നു വിഎസ് പിന്നീട് പറഞ്ഞു. പാർട്ടിയുടെ മാനദണ്ഡപ്രകാരമാണ് നടപടി. പാർട്ടിയുടെ തീരുമാനത്തോടു എതിർപ്പില്ല. തുടർന്നും സഹകരിക്കുമോയെന്ന ചോദ്യത്തിനു അതെല്ലാം പാർട്ടിയുടെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാകുമെന്നും വിഎസ് പറഞ്ഞു.

ഇന്നലെ നടന്ന നിർണായക പൊളിറ്റ് ബ്യൂറോ യോഗത്തിൽ വിഎസിനെ കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന് സീതാറാം യച്ചൂരിയും വിഎസിനെ ഉൾപ്പെടുത്താനാവില്ലെന്ന് പിണറായി വിജയനും വാദിച്ചിരുന്നു.

വളരെ നേരെ നീണ്ടുനിന്ന തർക്കത്തിനൊടുവിലാണ് വിഎസിനെ കേന്ദ്രകമ്മിറ്റിയിൽ നിന്നൊഴിവാക്കി, പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്താനുള്ള തീരുമാനത്തിലെത്തിയത്.എ.കെ.ബാലനും എളമരം കരീമും കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പി.കെ. ഗുരുദാസനെ നിലനിർത്തി. കേന്ദ്രകമ്മിറ്റിയിൽ 14 പേർ പുതിയ അംഗങ്ങളാണ്. പ്രായാധിക്യം ചൂണ്ടിക്കാട്ടി പാലോളി മുഹമ്മദ് കുട്ടി സിസിയിൽനിന്ന് ഒഴിവായിട്ടുണ്ട്. പിബിയിൽ മൂന്നുപേർ പുതുമുഖങ്ങളാണ്. ബുദ്ധദേവും നിരുപം സെന്നും പിബിയിൽനിന്ന് ഒഴിവായിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close