വിജയത്തിലും കന്യാകുമാരിയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഇത്തിരി നൊമ്പരം ബാക്കി

നാഗര്‍കോവില്‍: പ്രിയ നേതാവിന് മണ്ഡലത്തില്‍ ലക്ഷത്തിലുമധികം ഭൂരിപക്ഷത്തോടെ വിജയം. കേന്ദ്രത്തില്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം. കന്യാകുമാരി ജില്ലയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി കാത്തിരുന്ന ഭാഗ്യങ്ങള്‍ ഒന്നിച്ചെത്തി. ഈ ആഹ്ലാദ നിമിഷങ്ങളിലും കന്യാകുമാരിയിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കിടയില്‍ ചെറു നൊമ്പരം ബാക്കി നിന്നു. തൊട്ടടുത്ത മണ്ഡലമായ തിരുവനന്തപുരത്ത് പ്രതീക്ഷയോടെ കാത്തിരുന്ന രാജേട്ടന്റെ വിജയം നഷ്ടപ്പെട്ടതാണ് പ്രവര്‍ത്തകരെ വേദനിപ്പിച്ചത്.

മണ്ഡലത്തിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമല്ല നാഗര്‍കോവില്‍, തക്കല ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും രാജഗോപാലിന്റെ തോല്‍വി പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാര വിഷയമായി. കന്യാകുമാരിയില്‍ വിജയിച്ച പൊന്‍. രാധാകൃഷ്ണനും രാജഗോപാലിന്റെ തോല്‍വിയില്‍ വേദനയുള്ളതായി പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളിലെ മണ്ഡലമാണെങ്കിലും വേര്‍തിരിവ് വോട്ടര്‍മാര്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കിടയിലും തെല്ലുമില്ല. കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ തിരുവനന്തപുരത്തിനു ലഭിക്കേണ്ട നേട്ടങ്ങളെയാണ് വോട്ടര്‍മാര്‍ നിരാകരിച്ചതെന്ന് കന്യാകുമാരിയിലെ പ്രവര്‍ത്തകര്‍ പറയുന്നു. ശനിയാഴ്ചയും ജില്ലയിലെ മിക്ക ഭാഗങ്ങളിലും രാജഗോപാലിന്റെ തോല്‍വി സംസാരവിഷയമായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close