ആറന്മുള; വിജയിച്ചത് ധര്‍മ്മസമരം: കണ്ണനു മുന്നില്‍ പ്രാര്‍ത്ഥനയോടെ നേതാക്കള്‍

ആറന്മുള: നിര്‍ണായക വിധി പ്രഖ്യാപിക്കുമ്പോള്‍ പാര്‍ത്ഥസാരഥി ക്ഷേത്രനടയില്‍ ഭഗവദ്‌സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന പൂജയുടെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. സമരസമിതി നേതാക്കള്‍ പതിനെട്ടാംപടിക്കലും ക്ഷേത്രനടയിലും ഭഗവാനോട് നന്ദി പറയാനായി എത്തി.
വിധി വന്നശേഷം സമരസമിതി നേതാക്കള്‍ ആദ്യമെത്തിയത് ക്ഷേത്രസന്നിധിയില്‍. ധര്‍മ്മ വിജയത്തിന് നന്ദിപറയാന്‍ കുമ്മനം രാജശേഖരനടക്കമുള്ള സമരസമിതി നേതാക്കള്‍ വ്യാഴാഴ്ച പാര്‍ത്ഥസാരഥിയുടെ മുന്നിലെത്തി.
വിമാനത്തിന് വീഥിയൊരുക്കാന്‍ ഗോപുരവും മുറിക്കേണ്ടിവരുമെന്ന ‘മാതൃഭൂമി’ പുറത്തുവിട്ട റിപ്പോര്‍ട്ട് കേരള സമൂഹത്തെ ഒന്നാകെയാണ് ഞെട്ടിച്ചത്. അന്നുമുതല്‍ എതിര്‍പ്പിന്റെ ശക്തി ഇരട്ടിയാകുകയും വിശ്വാസവും വിമാനത്താവളവും നേരിട്ടുള്ള ഏറ്റുമുട്ടല്‍ തുടങ്ങുകയും ചെയ്തു.
സത്യാഗ്രഹത്തിന്റെ എല്ലാ ദിവസവും തുടങ്ങുന്നത് സത്യാഗ്രഹികളുടെ പ്രകടനത്തോടെയായിരുന്നു. ഇത് തുടങ്ങുന്നതാവട്ടെ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ പുത്തരിയാല്‍ ചുവട്ടില്‍നിന്നും. പതിനെട്ടാംപടിക്കലെത്തി അനുമതി വാങ്ങിയായിരുന്നു സമരപ്പന്തലിലേക്കുള്ള യാത്ര.
സമരപ്പന്തലില്‍ കഞ്ഞിയും അസ്ത്രവുമായി തുടങ്ങിയ അന്നദാനം
വലിയ സദ്യകള്‍ക്കും മറ്റും വഴിമാറി. എല്ലാം ആരോടും ചോദിക്കാതെ സമരപ്പന്തലിലെത്തിക്കൊണ്ടിരുന്നു. 500 പേരെങ്കിലും ആഹാരം കഴിക്കാത്ത ദിവസങ്ങള്‍ സമരപ്പന്തലിലുണ്ടായില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close