ഗ്രന്ഥശാലകള്‍ തകര്‍ച്ചയിലേക്ക്

granthashala

സ്വാതന്ത്ര്യ സമരകാലഘട്ടത്തിന്റെ ആവേശത്തില്‍ നിന്നും പട്ടഴിയില്‍ ആരംഭിച്ച വിജ്ഞാനോദയം ഗ്രന്ഥശാല നാശത്തിലേക്ക്. പട്ടാഴി ഗ്രാമപഞ്ചായത്തിലെ പന്തപ്ലാവ് വാര്‍ഡില്‍ 1949ല്‍ രൂപീകരിച്ചതാണ് ഈ സാംസ്കാരികനിലയം. സ്വകാര്യ വ്യക്തി നല്‍കിയ 9സെന്റ്‌ സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടെയാണ് 2മുറിയുള്ള ഗ്രന്ഥശാലാ കെട്ടിടം പണികഴിപ്പിച്ചത്. സംഘാടകരായി ഒരുകൂട്ടം ചെറുപ്പക്കാരും സജീവമായതോടെ താലൂക്കിലെ മികച്ച ഗ്രന്ഥശാലയായി വിജ്ഞാനോദയം വളര്‍ന്നു. റേഡിയോ വ്യാപകമാകാത്ത കാലഘട്ടത്തില്‍ വാര്‍ത്തകള്‍ അറിയുവാനും വിവരങ്ങള്‍ പങ്കുവെയ്ക്കുവാനുമായി നിരവധി ആളുകള്‍ ഗ്രന്ഥശാലയെ ആശ്രയിച്ചിരുന്നു. 1000ലധികം റഫറന്‍സ് ഗ്രന്ഥങ്ങളും 100ലധികം മറ്റ് ആനുകാലികങ്ങളും അടങ്ങിയ ബ്രഹത്തായ പുസ്തക ശേഖരവും വായനശാലയില്‍ ഉണ്ടായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close