വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ജലത്തിനും പ്രഥമ പരിഗണന

pm office
കേന്ദ്ര സര്‍ക്കാരിന്റെ നയപരിപാടികളുടെ മുന്‍ഗണനാക്രമം പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ജലം എന്നിവയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാക്കിയ മുന്‍ഗണനാക്രമത്തില്‍ പ്രഥമ പരിഗണന. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് പ്രധാനമന്ത്രി ഈ പത്തിന മുന്‍ഗണനാക്രമം അവതരിപ്പിച്ചത്. മന്ത്രിമാരോട് അടുത്ത നൂറു ദിവസത്തെ പ്രവര്‍ത്തനത്തിന്റെ ഒരു രൂപരേഖ തയ്യാറാക്കാനും പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണനിര്‍വഹണത്തിന് കൂടുതല്‍ സമയം ചിലവഴിക്കണമെന്നും സഹമന്ത്രിമാരെ വിശ്വാസത്തിലെടുത്ത് അവര്‍ക്ക് തുല്ല്യമായി ഉത്തരവാദിത്വങ്ങള്‍ വീതിച്ചു നല്‍കണമെന്നും മോദി മന്ത്രിമാരോട് നിര്‍ദേശിച്ചു.

മുന്‍ഗണനാ ലിസ്റ്റിലെ പത്തിനങ്ങള്‍:

1. ഉദ്യോഗസ്ഥരില്‍ വിശ്വാസം വളര്‍ത്തുക.
2. ഉദ്യോഗസ്ഥരുടെ നവീനമായ ആശയങ്ങള്‍ സ്വീകരിക്കുകയും അവര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുക.
3. ഭരണത്തില്‍ സുതാര്യത ഉറപ്പുവരുത്തുക. ഇ-ലേലം പ്രോത്സാഹിപ്പിക്കുക.
4. വിദ്യാഭ്യാസം, ആരോഗ്യം, ജലവിഭവം, റോഡുകള്‍ എന്നിവയ്ക്ക് മുന്തിയ പരിഗണന നല്‍കുക.
5. ജനങ്ങളെ കേന്ദ്രീകരിച്ചതാവണം സര്‍ക്കാരിന്റെ നയങ്ങള്‍.
6. അടിസ്ഥാനസൗകര്യങ്ങളുടെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ സമൂലമായ പരിഷ്‌കാരം.
7. മന്ത്രിസഭകള്‍ തമ്മിലുള്ള ഏകോപനത്തിന് സംവിധാനം ഉണ്ടാക്കും.
8. സാമ്പത്തികരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കും.
9. നയങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും.
10. സര്‍ക്കാര്‍ നയങ്ങളില്‍ സുസ്ഥിരത ഉറപ്പുവരുത്തും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close