വിദ്യാഭ്യാസ അവകാശ നിയമം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ബാധകമല്ല: സുപ്രീംകോടതി

sc of india

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമം ബാധകമല്ലെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ സഹായമുള്ള ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമല്ല.

സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിയമം വ്യവസ്ഥചെയ്യുന്ന 25 ശതമാനം സംവരണം ഇത്തരം സ്ഥാപനങ്ങള്‍ നല്‍കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

1991ലെ 11 അംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുത് എന്ന് വ്യക്തമാക്കുന്നുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സംവരണം ഭരണഘടന ഉറപ്പുനല്‍കുന്നു. ആ വിധിയുടെ പശ്ചാതലത്തിലാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്‍റെ പരിധിയില്‍ നിന്ന് ന്യൂനപക്ഷ സ്ഥാനങ്ങളെ ഒഴിവാക്കിയത്. സര്‍ക്കാര്‍ സഹായം ലഭിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ല.

പ്രൈമറി ക്ലാസുകളില്‍ മാതൃഭാഷ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഏത് ഭാഷയാണ് പഠിക്കേണ്ടതെന്ന് കുട്ടിയും രക്ഷകര്‍ത്താവുമാണ് തീരുമാനിക്കേണ്ടതെന്നും കോടതി ഉത്തരവിട്ടു. ഭരണഘടനാ ഭേദഗതിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close