വിദ്യാഭ്യാസ വകുപ്പിനെതിരെ എന്‍എസ്എസ്

3536756201_nss-kerala_1 (1)

പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ സംസ്ഥാനത്ത് സര്‍ക്കാരിനു മുകളില്‍ ലോബി പ്രവര്‍ത്തക്കുന്നുവെന്ന് എന്‍.എസ്.എസ്. പെരുന്നയില്‍ എന്‍.എസ്.എസിന്റെ നൂറാം ബജറ്റ് സമ്മേളനത്തില്‍ പ്രസംഗിക്കവെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാണ് ഇക്കാര്യം ആരോപിച്ചത്.

വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥ മേധാവിത്വം നിയന്ത്രിക്കാനുള്ള ഇച്ഛാശക്തി വിദ്യാഭ്യാസമന്ത്രി കാണിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പൊതുവിദ്യാഭ്യാസമേഖലയെ തകര്‍ക്കാന്‍ ഉദ്യോഗസ്ഥലോബിയുടെ പ്രവര്‍ത്തനം സജീവമാണ്. മുഖ്യമന്ത്രി പോലും ഇക്കാര്യത്തില്‍ നിസ്സഹായനാണ്.

വെള്ളാപ്പള്ളി തലപ്പത്തിരിക്കുന്നിടത്തോളം കാലം എസ്.എന്‍.ഡി.പിയുമായുള്ള ഐക്യമുണ്ടാകില്ലെന്നും വെള്ളാപ്പള്ളിയുമായുള്ള അനൈക്യം ഇരുസംഘടനകളുടെയും അകല്‍ച്ചക്ക് കാരണമായെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു.

110 കോടി രൂപയുടെ വാര്‍ഷിക ബജറ്റിനാണ് പെരുന്നയില്‍ ചേര്‍ന്ന സമ്മേളനം അംഗീകാരം നല്‍കിയിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close