വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശ-ആശ്വാസ പദ്ധതി

sbt2009 മാര്‍ച്ച് 31 വരെ വിദ്യാഭ്യാസവായ്പകളെടുത്ത വിദ്യാര്‍ഥികള്‍ക്ക് പലിശ-ആശ്വാസം നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക പലിശ സബ്‌സിഡി പദ്ധതി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ നടപ്പാക്കി.പ്രൊഫഷണല്‍ / സാങ്കേതിക കോഴ്‌സുകളില്‍ പഠനത്തിനായി 2009 മാര്‍ച്ച് 31നു മുമ്പ് എസ്.ബി.ടി.യില്‍നിന്ന് വിദ്യാഭ്യാസ വായ്പയെടുത്തിട്ടുള്ളതും 2013 മാര്‍ച്ച് 31-ലെ ബാങ്ക് രേഖകള്‍ പ്രകാരം വായ്പാകുടിശ്ശികയുള്ളതുമായ വിദ്യാര്‍ഥികള്‍ക്ക് ഈ പദ്ധതിക്ക് കീഴില്‍ പലിശ-ആശ്വാസത്തിന് അര്‍ഹതയുണ്ട്. പലിശ-ആശ്വാസം ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തത്സംബന്ധമായി ചുമതലപ്പെടുത്തിയിട്ടുള്ള അധികാരിയില്‍ നിന്നുള്ള വരുമാനസര്‍ട്ടിഫിക്കറ്റ് വിദ്യാര്‍ഥിയോ രക്ഷിതാവോ ഹാജരാക്കണം. പലിശ-ആശ്വാസത്തിന് അര്‍ഹമാകാന്‍ രക്ഷിതാവിന്റെ എല്ലായിനങ്ങളിലുമായുള്ള വാര്‍ഷികവരുമാനം 4,50,000 രൂപയില്‍ കവിയാന്‍ പാടില്ല.

ഇത് ഒരു ഒറ്റത്തവണ പദ്ധതിയായിരിക്കും. അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റും രേഖകളും ഏപ്രില്‍ 20ന് മുമ്പ് വായ്പയെടുത്തിട്ടുള്ള എസ്.ബി.ടി. ശാഖകളില്‍ സമര്‍പ്പിക്കണം. പദ്ധതിയുടെ വിശദാംശങ്ങള്‍, സര്‍ട്ടിഫിക്കറ്റ് രൂപരേഖ, ചുമതലപ്പെട്ട അധികാരികളുടെ പട്ടിക, മറ്റ് സംശയങ്ങള്‍ എന്നിവയ്ക്ക് statebankotfravancore.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. (ഫോള്‍ഡര്‍: പ്രധാനപേജില്‍-വിദ്യാഭ്യാസവായ്പ സബ്‌സിഡി).

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close